ആമസോണിൽ ജോലി, ഈ പരസ്യം ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ കണ്ടെങ്കിൽ സൂക്ഷിക്കണം; അടുത്ത ഇര നിങ്ങളായിരിക്കാം

കണ്ണൂർ: ആമസോണിൽ ഓൺലൈൻ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 1,89,400 രൂപ തട്ടിയതായി പരാതി. താണ കസാനക്കോട്ടയിലെ അബ്ദുൾലത്തീഫിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

അബ്ദുൾ ലത്തീഫിന്റെ മകൾക്ക് ആമസോണിൽ ഓൺലൈൻ ഫ്രീലാൻസ് ജോബ് വാഗ്ദാനം ചെയ്യുകയും, ടാസ്‌ക് നൽകി അതിൽ കാണിച്ച ഉത്പന്നങ്ങൾ കാഷ് നൽകി ഓർഡർ ചെയ്താൽ അടച്ച പണവും അതിന്റെ കമ്മിഷനും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണു പണം തട്ടിയത്. ഈമാസം 16നും 17നും ഇടയിലാണ് പണം നഷ്ടമായത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ജോലി വിശദീകരിച്ചുകൊണ്ട് യുവതിക്ക് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതിൽ കാണിച്ച കാര്യങ്ങൾ ഫോളോ ചെയ്യാൻ പറയുകയുമായിരുന്നു പിന്നീട് മോഹനവാഗ്ദാനങ്ങൾ നൽകി പലതവണകളായി ഓരോ ടാസ്‌ക് നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.

ടാസ്‌ക് ചെയ്യുന്നതിനായി നിശ്ചിത പണം നൽകിയാൽ ടാസ്‌ക് പൂർത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നൽകും എന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ചു.ശേഷം അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചു കൊടുത്ത് ടാസ്‌ക് ആരംഭിക്കാൻ ആവശ്യപ്പെട്ടു.

തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ നൽകിയെങ്കിലും, പിന്നെ ടാസ്‌ക് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പണം ആവശ്യപ്പെടുകയും പലകാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതിരിക്കുകയുമായിരുന്നു. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് യുവതിക്ക് മനസിലാകുന്നത്. അപ്പോഴേക്കും വലിയൊരു തുക അക്കൗണ്ടിൽ നിന്നും നഷ്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...