പി സി ജോർജിനെതിരെ വീണ്ടും പരാതികൾ. പാലായിൽ നടന്ന പരുപാടിയിൽ നടത്തിയ മത വിദ്വെഷ പ്രസ്താവനകളിലാണ് യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പരാതി നൽകിയത്. നാട്ടിൽ ലവ് ജിഹാദ് കൂടി വരികയാണെന്നും മീനച്ചിൽ താലൂക്കിൽ തന്നെ 400ഓളം പെൺകുട്ടികൾ മറ്റു മതത്തിലേക്ക് മാറിയിട്ടുണ്ടെന്നും ക്രിസ്ത്യൻ പെൺകുട്ടികളെ 24 വയസാകുമ്പോഴേക്കും കല്യാണം കഴിപ്പിച്ച് അയക്കണമെന്നും ഒക്കെയാണ് പി സി യുടെ പ്രസ്താവനകൾ.

ദിശ സംഘടനയുടെ ദിനു വെയിൽ ഓൺലൈൻ മുഖേനയാണ് പാലാ പോലീസിന് പരാതി നൽകിയത്. ചാനൽ ചർച്ചയിൽ വിദ്വെഷ പരാമർശം നടത്തിയതിന് കഴിഞ്ഞ മാസമാണ് പി സി ക്ക് കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി താക്കീത് നൽകിയിരുന്നു. തുടരെ സമാന കുറ്റകൃത്യം ചെയ്തു എന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നും കാട്ടി ജാമ്യം റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നേരിട്ട് ഹൈക്കോടതിയിൽ പോകാനാണ് തീരുമാനമെന്ന് യൂത്ത് ലീഗ് അറിയിച്ചു.