വിവാദ പരാമർശവുമായി വീണ്ടും പി സി ജോർജ്. ഇത്തവണ ലവ് ജിഹാദിനെ കുറിച്ചാണ് പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദ് മൂലം 400 പെൺകുട്ടികളെ നഷ്ടമായി. ക്രിസ്ത്യാനികൾ അവരുടെ പെണ്മക്കളെ 24 വയസാകുമ്പോഴേ കെട്ടിച്ചു വിടണം എന്നൊക്കെയാണ് ജോർജിന്റെ പരാമർശങ്ങൾ. ലഹരിക്കെതിരെയുള്ള ഒരു പരുപാടിയിൽ പ്രസംഗിക്കവെയാണ് ഈ പരാമർശങ്ങൾ നടത്തിയത്.

400 പെൺകുട്ടികൾ മീനച്ചിൽ താലൂക്കിൽ നിന്ന് മാത്രം പോയി. വന്നതോ? ആകെ 41 പേര് മാത്രം. എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണിതെല്ലാം. ക്രിസ്ത്യാനികൾ എന്തിനാണ് പെൺകുട്ടികളെ 25ഉം 30ഉം വയസുവരെ കല്യാണം കഴിപ്പിക്കാതെ ഇരിക്കുന്നത്? ഇന്നലെയും ഒരു കുട്ടി പോയി. 25 വയസാണ് പ്രായം. 25 വയസു വരെ ആ കുട്ടിയെ കല്യാണം കഴിപ്പിക്കാതെ നിർത്തിയ അപ്പനിട്ട് വേണ്ടേ അടി കൊടുക്കാൻ? ഇക്കാര്യങ്ങളൊക്കെ ചർച്ച ചെയ്യേണ്ടതാണ്. ആണ്കുട്ടികൾക് പെൺകുട്ടികളോട് ആകർഷണം തോന്നുന്നതുപോലെ തന്നെയാണ് പെൺകുട്ടികൾക്കും. ഇതാണ് റിയാലിറ്റി എന്നെല്ലാമാണ് പി സി ജോർജ് നടത്തിയ പ്രസ്താവനകൾ. സ്കൂളിൽ കുട്ടികളെ ഒന്ന് പേടിപ്പിച്ചതു കൊണ്ട് മാത്രം ഒന്നുമാകില്ല. സാറുമ്മാർ വീടുകളിൽ എത്തി സംസാരിച്ചു ലഹരിക്കെതിരെ പോരാടണം എന്നും അദ്ദേഹം പറഞ്ഞു.