പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ പി സി ജോർജ് ഡൽഹിയിൽ എത്തിയിരുന്നു. ശേഷം വിവിധ നേതാക്കളുമായി ചർച്ച നടത്തി. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.
എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനമില്ലാതായതോടെ അധികകാലമായി പിസി ജോര്‍ജിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ബിജെപിയോട് ചേർന്നു നിന്നുകൊണ്ടായിരുന്നു. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുക എന്ന ലക്ഷ്യമാണ് പിസി ജോര്‍ജിന് എന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ചയും നടത്തിയിരുന്നു. പക്ഷേ ഘടകകക്ഷിയായി പി സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുകയാണെങ്കിൽ കൂറുമാറ്റം ഉണ്ടാകുമോ എന്ന ആശങ്ക ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ട്. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.#pcgeorge