വഖഫ് നിയമത്തിനെതിരെ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്. ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽ 300 പേർക്കെതിരെയാണ് പോലീസ് നോട്ടീസയച്ചത്. ഓരോരുത്തരും 2 ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കാനും വരുന്ന 16ആം തീയതി സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യസഭാ എം പി ആയ ഹാരിസ് ബീരാൻ മുഖേന പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. ബിൽ പാസ്സായതോടെ ആം ആദ്മി, കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പ്രധാന സർവകലാശാലകളിലും കോളേജുകളിലും വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
232ന് എതിരെ 288 വോട്ടുകൾ നേടിയാണ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ 95ന് എതിരെ 128 വോട്ടോടെ ബിൽ പാസ്സായി. ഇരു സഭകളിലും പ്രതിപക്ഷ എം പി മാർ മുന്നോട് വെച്ച ഭേദഗതി നിർദേശങ്ങൾ ശബ്ദവോട്ടൊടെ തള്ളിക്കളഞ്ഞുകൊണ്ട് പാസ് ആക്കുകയായിരുന്നു.