കളമശേരി പോളിടെക്നിക് കോളേജ് ബോയ്സ് ഹോസ്റ്റലിൽ ഇന്നലെ രാത്രി നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടി. 3 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച റെയ്ഡ് പുലർച്ചെയാണ് അവസാനിച്ചത്. ഹോളി ആഘോഷത്തിനായി കഞ്ചാവെത്തിച്ചതാണെന്നാണ് പോലിസിസിന്റെ നിഗമനം. പോലീസിനെ കണ്ടതോടെ 3 പേര് ഓടി രക്ഷപെട്ടിരുന്നു. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എവിടെനിന്നാണ് ഇവർക്കിത് ലഭ്യമായത് എന്നതും പോലീസ് അന്വേഷിക്കും.
കേസിൽ അറസ്റ്റിലായ അഭിരാജ് എസ് എഫ് ഐ യൂണിയൻ ജനറൽ സെക്രെട്ടറിയാണ്. കൈയിലുള്ള കഞ്ചാവിന്റെ അളവ് കുറവായതിനാൽ അഭിരാജിനെയും ആദിത്യൻ എന്ന വിദ്യാർത്ഥിയെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തന്റെ മുറിയിൽ നിന്നല്ല ഇവ പിടിച്ചെടുത്തതെന്നും അഭിരാജ് പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മിന്നൽ റൈഡ് നടത്തിയത്. തൃക്കാക്കര എസ പി യുടെയും നാർക്കോട്ടിക് സെല്ലിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്.