തൃശൂർ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ യുദ്ധം. തെരെഞ്ഞെടുപ്പ് റിപ്പോർട്ട് പുറത്തു വിടണം എന്നാവശ്യം.

തൃശൂർ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ വീണ്ടും പോസ്റ്ററുകളായി പുറത്തേക്ക്. തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി പരിശോധിക്കുന്ന കെപിസിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നുമാണ് കോൺഗ്രസ് കൂട്ടായ്മ എന്ന പേരിൽ വന്ന പോസ്റ്ററിലെ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ പരാജയപ്പെട്ടപ്പോളും സമാനമായ രീതിയിൽ ഡിസിസിക്ക് മുൻപിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരന് വേണ്ടി അവസാന നിമിഷം വഴിമാറികൊടുത്ത ടി എൻ പ്രതാപനെതിരെയായിരുന്നു അന്ന് പോസ്റ്ററുകളിലൂടെ പ്രതിഷേധങ്ങൾ അറിയിച്ചത്.

തോൽവി പരിശോധിക്കാൻ കെപിസിസി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും അതിന്റെ ഭാഗമായി കെ സി ജോസഫും ആർ ചന്ദ്രശേഖരനും തൃശൂർ ഡിസിസിയിലെത്തി വിവരങ്ങളും ശേഖരിച്ചിരുന്നു. ഡിസിസി ഓഫിസിലെ കൂട്ടത്തല്ലും പിന്നാലെ ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ രാജിവെച്ചതും എല്ലാം അതുമായി ബന്ധപെട്ടു നടന്നിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടണമെന്നാണ് പുതിയ പോസ്റ്റർ പതിച്ചവരുടെ ആവശ്യം. പാർട്ടി ഐക്യം ശക്തിപ്പെടുത്തേണ്ട ആവശ്യം ഏറ്റവും മുഖ്യമായി പരിഗണിക്കേണ്ടുന്ന ഈ സമയത്തു പോസ്റ്റർ യുദ്ധം കോൺഗ്രസിൽ ഒരു ടീര തലവേദനയായി തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപിയിൽ മാറ്റങ്ങളുടെ കാലം: ടീം രാജീവ് ചന്ദ്രശേഖർ ഓൺ ഡ്യുട്ടി

ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി; പ്രശാന്ത് ശിവൻ ഉൾപ്പടെ ബിജെപി നേതാക്കൾക്കെതിരെ കേസ്.

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ...

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...