ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ സിനിമ മേഖലയിലേക്ക്. നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് കൈമാറിയതായി പിടിയിലായ തസ്ലിമ സുൽത്താന എക്സൈസിന് മൊഴി നൽകി. നടന്മാരുമായി യുവതിക്ക് ബന്ധമുണ്ട് എന്നതിനുള്ള ഡിജിറ്റൽ തെളിവുകൾ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. സിനിമ മേഖലയിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു.

ആലപ്പുഴയിലും വിതരണക്കാരെ എത്തിച്ചതോടെ ഇവർ പിടിയിലാകുകയായിരുന്നു. ആലപ്പുഴയിൽ നിന്നും രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയെ എക്സൈസ് പിടികൂടിയത്. ചെന്നൈ സ്വദേശിനിയാണ് യുവതി. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരി ഇവരുടെ പക്കലുള്ള ഹൈബ്രിഡ് കഞ്ചാവിനുണ്ടെന്നും അത്കൊണ്ട് തന്നെ എം ഡി എം എയേക്കാൾ അപകടകാരിയാണ് ഇത് എന്നും അന്വേഷണ സംഘം പറയുന്നു.