എമ്പുരാൻ സിനിമയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടു. അതിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ എമ്പുരാൻ കാണുമെന്നും താൻ പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥ വസ്തുതയെ വളച്ചൊടിച്ചുകൊണ്ടുള്ള ഏതൊരു സിനിമയും പരാജയപ്പെടുമെന്നും സിനിമയെ സിനിമ ആയി കാണണമെന്നും അത് ഒരിക്കലും യഥാർത്ഥ ചരിത്രമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയെയും ആർ എസ് എസിനെയും കടന്നാക്രമിക്കുന്ന സിനിമ എന്ന രീതിയിൽ ഇത് രാഷ്ട്രീയമായി ചർച്ചയായികൊണ്ട് ഇരിക്കുകയാണ്.

സിനിമയെ ബഹിഷ്കരിക്കില്ലെന്നും ഒരു സിനിമയായി മാത്രമേ കാണുന്നുള്ളൂ എന്നും ബിജെപി സംസ്ഥാന കമ്മിറ്റയുടെ തീരുമാനം നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഓർഗനൈസറിലെ ലേഖനത്തിൽ സിനിമയെ നിശിതമായി വിമർശിക്കുകയാണ്. എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. 2002ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ അഭിപ്രായമുണ്ടായിരുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.
