വഖഫ് ബില്ലിന്റെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് എംപിമാർ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ കേരളത്തിലെ എംപിമാരോട് കേരള കാത്തലിക് ബിഷപ്പ് കൗൺസിലും, നിരവധി ക്രിസ്ത്യൻ സംഘടനകളും അഭ്യർത്ഥിച്ച സാഹചര്യത്തിൽ ഇവർ ആർക്കൊപ്പമാണെന്ന് ജനങ്ങൾക്ക് അറിയണം. മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്ന നിലപാട് എടുക്കുമോ, അതോ ബില്ലിനെ എതിർത്തു കൊണ്ട് പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോകുമോ എന്നവർ വ്യക്തമാക്കണം.

തങ്ങളുടെ ഭൂമിയിൽ നടക്കുന്ന വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്തെ നൂറുകണക്കിന് പാവപ്പെട്ടമത്സ്യത്തൊഴിലാളി കുടുംബങ്ങൾ നിരവധി മാസങ്ങളായി പ്രക്ഷോഭത്തിലാണ്. അതിനാൽ കേരളത്തിലെ എംപിമാർ, ക്രൈസ്തവ സമൂഹത്തിൻ്റെ അഭ്യർത്ഥന പരിഗണിക്കുമെന്നും, ഈ കുടുംബങ്ങളെ സഹായിക്കാനുമുള്ള കടമ നിർവഹിക്കുമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.