ബി ജെ പി കേരള സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട രാജീവ് ചന്ദ്രശേഖർ ഗുരുവചങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ ആണ് ഇത്തരമൊരു പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയത്. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’ എന്ന വചനമാണ് പങ്കുവെച്ചിരിക്കുന്നതു. പ്രഭാത സന്ദേശം എന്ന നിലയിലാണ് ഇത് പങ്കുവെച്ചിരിക്കുന്നതു എന്നാൽ അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെ എസ് എൻ ഡി പി യുടെ പിന്തുണയും പ്രീതിയും പിടിച്ചുപറ്റാനാണ് ഇത്തരമൊരു നീക്കം എന്നും നിരീക്ഷിക്കപെടുന്നുണ്ട്. മുന്നണിയിലെ സാമുദായിക സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ എസ് എൻ ഡി പി യുടെ പിന്തുണ ബി ജെ പി ക്കു അത്യാവശ്യമായിരിക്കുന്നു സമയവുമാണിപ്പോൾ.

അഞ്ചു വർഷം അധ്യക്ഷനായിരുന്ന കെ സുരേന്ദ്രന് പകരമാണ് രാജീവ് ചന്ദ്രശേഖറിനെ നിയമിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ നേരിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥനത്തിലാണ് രാജീവ് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റാരും നാമനിർദേശപത്രിക നൽകിയിട്ടുമില്ല. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ രാജീവ് ചുമതലയേൽക്കും.