ഹൈദരാബാദിൽ വിദേശ ടൂറിസ്റ്റായ ജർമൻ യുവതിക്ക് നേരെ ക്യാബ് ഡ്രൈവറുടെ ലൈംഗികാതിക്രമം. ക്യാബിലുള്ള മറ്റുള്ളവരെ ഇറക്കിയ ശേഷം ഇവരെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ഒറ്റപ്പെട്ട സ്ഥലത്തെത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി രക്ഷപെട്ടു ഓടുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രതിയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും അതിക്രമം നേരിട്ട യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു