ബലാത്സം​ഗ കേസ്; നടൻ സിദ്ദിഖിന് ആശ്വാസം

ഡൽഹി : നടൻ സിദ്ദിഖിന് ഇടക്കാല ആശ്വാസം. യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുൽ റോഹ്ത്തി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹർജികളും സുപ്രിംകോടതിയിൽ ഫയൽ ചെയ്തിരുന്നു‌. ലൈം​ഗികപീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം സംസ്ഥാന സർക്കാറിനെയും കോടതി വിമർശിച്ചു. എട്ടു വർ‌ഷമായി സർക്കാർ എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. എന്നാൽ റിപ്പോർട്ട് വന്ന സാഹചര്യമായതിനാലാണ് ഇപ്പോൾ പരാതി നൽകിയതെന്ന് സംസ്ഥാനം കോടതിയിൽ അറിയിച്ചു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിച്ചു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് നിരീ​ക്ഷിക്കുകയും ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

365 സിനിമയിൽ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയിൽ വ്യക്തമാക്കി. അതുപോലെ തന്നെ പരാതി നൽകിയത് ഏറെ വൈകിയാണന്നും സിദ്ദിഖ് കോടതിയിൽ വാദിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് 6 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ് പി മെറിൻ ജോസഫ് ഇന്നലെ ദില്ലിയിലെത്തിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഡ്വ.ഐശ്യര്യ ഭാട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62ാമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി.#siddique

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...

പി വി അൻവറിനെ തള്ളാതെ മുസ്ലിം ലീ​ഗ്

കാസർകോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം...

സ്വിഫ്റ്റിലെ ജീവനക്കാർക്ക് ​ഗണേഷ് കുമാറിന്റെ താക്കീത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ കൂടുന്നുവെന്ന് ഗതാഗത...

ടിവികെ പതാകയ്ക്കെതിരായ പരാതി തള്ളി

ചെന്നൈ: തമിഴ് സിനിമ താരം വിജയ്‍യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ...