രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (RLJP) ഇനി ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി മേധാവിയും മുന്‍ കേന്ദ്രമന്ത്രിയുമായ പശുപതി കുമാര്‍ പരസ്. ദലിത് പാര്‍ട്ടിയായതിനാല്‍ തന്റെ പാര്‍ട്ടി അനീതി നേരിട്ടുവെന്നും എന്‍ഡിഎ യോഗങ്ങളില്‍ ബിഹാറിലെ ബിജെപിയും ജെഡിയു സംസ്ഥാന മേധാവികളും തന്റെ പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്നും പരസ് പറഞ്ഞു. 2014 മുതല്‍ പാർട്ടി എന്‍ഡിഎ യുടെ ഭാഗമാണ്. ഇനി മുതല്‍ എന്റെ പാര്‍ട്ടിക്ക് എന്‍ഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് പശുപതി പരസ് പറഞ്ഞു.

മഹാഗത്ബന്ധന്‍ ഞങ്ങള്‍ക്ക് ശരിയായ സമയത്ത് ശരിയായ ബഹുമാനം നല്‍കിയാല്‍, ഭാവിയില്‍ ഞങ്ങള്‍ തീര്‍ച്ചയായും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുമെന്ന് തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് സംസാരിക്കവെ പശുപതി പരസ് പറഞ്ഞു. ഈ വര്‍ഷം ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവുമായി പരസ് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.