ബിഷപ്പുമാരെ അപമാനിക്കുന്ന പ്രസ്താവന സജി ചെറിയാൻ മാപ്പ് പറയണമെന്ന് മോൻസ് ജോസഫ്

കോട്ടയം: സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് മോൻസ് ജോസഫ് എം.എൽ.എ. ബിഷപ്പുമാരെ അപമാനിക്കുന്ന രീതിയിലായിരുന്നു പ്രസ്താവന എന്ന് അദ്ദേഹം പറഞ്ഞു… സജി ചെറിയാന്റെ പദപ്രയോഗം മന്ത്രിസ്ഥാനത്തിന് ചേർന്നതല്ല. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയതെന്നും മോൻസ് ജോസഫ് പറഞ്ഞു.
മതമേലധ്യക്ഷൻമാർ മതേതരത്വത്തിന്റെ പ്രതീകമാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സംസ്‌കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ല. കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാടെടുക്കും. നവകേരള സദസ്സിൽ പിതാക്കൻമാർ പങ്കെടുത്തപ്പോൾ പ്രതിപക്ഷം പ്രതികരിച്ചില്ല. സമനില തെറ്റിയതുപോലുള്ള പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയത്. മുഖ്യമന്ത്രി അപമാനിച്ചിട്ടുപോലും ജോസ് കെ മാണി വിഭാഗം ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ജോസ് വിഭാഗം പ്രതികരിക്കാൻ ബാധ്യസ്ഥരാണെന്നും മോൻസ് ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെതിരെ സജി ചെറിയാൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ബി.ജെ.പി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.
അതിനിടെ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ദീപിക പത്രം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. സജി ചെറിയാന്റെ വിടുവായിത്തം തിരുത്താൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. സഭാ മേലധ്യക്ഷൻമാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചുപറയുകയാണ്. ഇതിന് ഒത്താശചെയ്യുന്ന മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു.

Read More:- പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം: കുട്ടിക്കർഷകർക്ക് ആശ്വാസമായി ജയറാം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ടി 20 യിൽ ഹാട്രിക്ക് സെഞ്ചുറി നേടുന്ന ആദ്യ താരം

കെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ടി 20യുടെ ചരിത്രത്തിൽ...

കർണാടക ആർടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0

കോഴിക്കോട്: കർണാടക ആർ.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ...

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികളെ പിടികൂടി

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനോട് അഞ്ചംഗ സംഘത്തിൻറെ കൊടും ക്രൂരത. രാത്രി...

തൊട്ടാൽ പൊള്ളും ; ഉള്ളി വില കുതിക്കുന്നു

തിരുവനന്തപുരം: ഉള്ളി വില കുതിച്ചുയരുന്നു. സവാള കിലോക്ക് 85 രൂപയും ചെറിയ...