ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം പരീശലനത്തിനായി ചേർന്ന് കഴിഞ്ഞു. രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം നായകനായ മലയാളി താരം സഞ്ജു സാംസൺ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമറയിൽ കൈവിരലിനു പൊട്ടലേറ്റതിനാൽ മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതിനാൽ രഞ്ജി ട്രോഫി ഫൈനലിലും കളിയ്ക്കാൻ പറ്റിയിരുന്നില്ല. മുംബൈയിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ താരം ചികിത്സയിലായിരുന്നു.

ടീമിനൊപ്പം ചേർന്ന നായകൻ സുപ്രധാനമായൊരു തീരുമാനം മീറ്റിംഗിൽ അറിയിച്ചു. ആദ്യ 3 കളികളിൽ താൻ ടീമിലുണ്ടാകും പക്ഷെ ഒരു ബാറ്ററായി മാത്രമാണ് ഉണ്ടാവുക. നായകനായും വിക്കറ്റ് കീപ്പറായും മറ്റുതാരങ്ങൾ ചുമതലയേൽക്കും. റിയാൻ പരാഗ് ആണ് തനിക്ക് പകരം രാജസ്ഥാന്റെ നായക വേഷം അണിയുക. നായകനാവാൻ യോഗ്യതയുള്ള ഒരുപാട് പേർ ടീമിലുണ്ടെന്നും ആദ്യ 3 കളികളിൽ റിയാൻ പരാഗ് ടീമിനെ നയിക്കുമെന്നുമാണ് സഞ്ജു പറഞ്ഞത്. സഹതാരങ്ങൾ എല്ലാവരും ഈ തീരുമാനം കയ്യടിച്ചു സ്വീകരിച്ചു.

മാർച്ച് 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം. 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും 30ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുമാണ് റോയൽസിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍.