ഇന്നലെ ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന്റെ മർദിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി എസ് എഫ് ഐ. പോലീസ് കസ്റ്റഡിയിലുള്ളവർ കെ എസ് യു പ്രവർത്തകരാണ് എന്ന് എസ് എഫ് ഐ പറഞ്ഞു. ഈ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് എഫ് ഐ പ്രതിഷേധിക്കും. നിലവിൽ കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് എടുത്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം പോസ്റ്റിനു ഇട്ട ഒരു കമെന്റിന്റെ പേരിലാണ് നാൽവർ സംഘം ആക്രമണം നടത്തിയത്. കാർത്തിക്കിന്റെ കഴുത്തിൽ കേബിൾ കൊണ്ട് വരിഞ്ഞു മുറുക്കുകയും മരത്തടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് എഫ് ഐ ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തിക്ക് ആശുപത്രിയിൽ തുടരുകയാണ്.