ഡോക്ടർ ഷ​ഹ​ന​യു​ടെ ആത്മഹത്യ: റു​വൈ​സി​ന്റെ പിതാവും കുടുംബവും ഒളിവിൽ

തിരുവനന്തപുരം: സ്ത്രീധന തർക്കത്തിന്റെപേരിൽ യുവ വനിതാ ഡോക്ടർ ഷ​ഹ​ന​ ആ​ത്മ​ഹ​ത്യ​ ചെയ്ത സംഭവത്തിൽ ​ഒ​ന്നാം​ ​പ്ര​തി​ ​റു​വൈ​സി​ന്റെ​ ​പി​താ​വും​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​യ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കോ​ഴി​ക്കോ​ട് ​ഇ​ട​യി​ല​ ​വീ​ട്ടി​ൽ​ ​അ​ബ്ദു​ൽ​ ​റ​ഷീ​ദി​നെ പിടികൂടാനാവാതെ പൊലീസ്. അന്വേഷണം കാര്യമായി നടക്കുന്നുണ്ടെങ്കിലും ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയിൽ റുവൈസിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇയാൾ വീട്ടിൽ നിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഫോ​ൺ​ ​കൊ​ണ്ട് ​പോ​യി​ട്ടി​ല്ലെ​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തി​നും​ ​ശ്ര​മി​ക്കു​ന്ന​താ​യാ​ണ് ​സൂ​ച​ന. അതിനിടെ അ​ബ്ദു​ൽ​ ​റ​ഷീ​ദി​നും മറ്റുള്ളവർക്കും രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. റഷീദിനെതിരെ നിർണായ തെളിവുകൾ കിട്ടിയെങ്കിലും അത് മറച്ചുവയ്ക്കുന്ന നിലപാടാണ് ആദ്യം പൊലീസ് സ്വീകരിച്ചത്. ഇത് പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.

ഷ​ഹ​ന​യു​ടെ ​മ​ര​ണ​ത്തി​നു​ ​കാ​ര​ണ​മാ​യ​ ​സ്ത്രീ​ധ​ന​ത്തി​നാ​യി​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​തി​നാ​ണ് ​റ​ഷീ​ദി​നെ​ ​പ്ര​തി​യാ​ക്കി​യ​ത്. റുവൈസിന്റെ ​ ​കൂ​ടു​ത​ൽ​ ​ബന്ധുക്കൾ​ ​പ്ര​തി​ക​ളാ​കു​മോ​യെ​ന്ന് ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.​ ​പൊ​ലീ​സി​ന് ​സം​ശ​യ​മു​ള്ള​തും​ ​അ​ല്ലാ​ത്ത​തു​മാ​യ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​വീ​ടു​ക​ളി​ലും​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​സം​ഘ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തു​ക​യാ​ണ്.റി​മാ​ൻ​ഡി​ലാ​യ​ ​ഒ​ന്നാം​ ​പ്ര​തി​ ​റു​വൈ​സി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങാ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​യാ​ളെ​ ​ചൊ​വ്വാ​ഴ്ച​ ​ഹാ​ജ​രാ​ക്കാ​ൻ​ ​കോ​ട​തി​ ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ക്കു​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.


റു​വൈ​സി​നെ​ ​അ​ന്നു​ത​ന്നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​തെ​ളി​വെ​ടു​ക്ക​ലും​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലു​മു​ണ്ടാ​കും.ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വെ​ഞ്ഞാ​റ​മൂ​ട്ടി​ലും​ ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും​ ​ചി​ല​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്നു.​ ​ഇ​തേ​ക്കു​റി​ച്ചും​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കും.​ ​ഷ​ഹ​ന​ ​എ​ഴു​തി​യ​ ​ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ​പോ​ലീ​സ് ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ ​അ​തി​ലെ​ ​വ​രി​ക​ളു​ടെ​യും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​മൊ​ഴി​ക​ളു​ടെ​യും​ ​സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​റു​വൈ​സി​നെ​യും​ ​പി​താ​വി​നെ​യും​ ​പ്ര​തി​ക​ളാ​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി: ഗവർണറുടെ അധികാരപരിധികൾ ഓർമിപ്പിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി.

സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ തമിഴ്നാട് ഗവർണർ എൻ ആർ രവിക്ക്...