പഞ്ചാബിലെ മോഗയിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു. ജില്ലാ പ്രസിഡന്റ് ആയ മങ്കത് റായിയെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ അജ്ഞാതരായ മൂവർ സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരു ബാലനും പരിക്കേറ്റിട്ടിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സ്റ്റേഡിയം റോഡിൽ വെച്ച് ആദ്യം വെടിയുതിർത്തപ്പോൾ തന്നെ ബൈക്കിൽ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ മങ്കത് റായിയെ പിന്തുടർന്ന് ചെന്ന് വെടിവെക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മങ്കത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടിയെ ആദ്യം മോഗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.