ഹിന്ദുത്വ രാഷ്ട്രീയം ചെറുക്കാൻ സോഷ്യലിസ്റ്റ് ചിന്തകൾക്ക് സാധിക്കും: ഡോ. ​രാ​ജാ​റാം തോ​ൽ​പാ​ടി

കാസർ​ഗോഡ്: ലോ​ഹ്യ വി​ചാ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്താ​വ​രി ഗോ​പാ​ല​ഗൗ​ഡ ജ​ന്മ​ശ​താ​ബ്ദി സ​മ്മേ​ള​ന​വും സൗ​ത്തി​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് സം​ഗ​മ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി സെ​മി​നാ​ർ നടന്നു… ഹി​ന്ദു​ത്വ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് ചി​ന്ത​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​നാ​യ എ​ഴു​ത്തു​കാ​ര​നും സോ​ഷ്യ​ലി​സ്റ്റു​മാ​യ ഡോ. ​രാ​ജാ​റാം തോ​ൽ​പാ​ടി.​ സെമിനാറിൽ പറഞ്ഞു… ഇ​ന്ത്യ​ൻ വൈ​വി​ധ്യ​ങ്ങ​ളേ​യും സം​സ്കാ​ര​ധാ​ര​ക​ളേ​യും ഉ​ൾ​ക്കൊ​ണ്ട സോ​ഷ്യ​ലി​സ്റ്റ് ദ​ർ​ശ​ന​മാ​ണ് ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റു​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ മു​ന്നേ​റ്റം വ​ള​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഡ്വ. ര​ജ​നാ​ർ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, വി.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​എ. വി​ന​യ​ൻ സ്വാ​ഗ​ത​വും എ. ​മു​കു​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ സെ​ഷ​ൻ ക​ർ​ണാ​ട​ക​യി​ലെ ക​ർ​ഷ​ക​നേ​താ​വ് രാ​മ​കൃ​ഷ്ണ പൈ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ന്നു​ത​വ​ണ എം.​എ​ൽ.​എ ആ​യി​രു​ന്നി​ട്ടും അ​തി​ന്റെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ എ​ളി​യ ജീ​വി​തം ന​യി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ശാ​ന്താ​വ​രി ഗോ​പാ​ൽ ഗൗ​ഡ​യെ​ന്ന് അ​നു​സ്മ​രി​ച്ചു.
ആ​ക്ടി​വി​സ്റ്റ് ആ​ലി​ബാ​ബ, പി.​എം. തോ​മ​സ്, ഇ.​വി. ഗ​ണേ​ശ​ൻ, പി.​വി. ത​മ്പാ​ൻ, വി.​വി. വി​ജ​യ​ൻ, കെ. ​ച​ന്ദ്ര​ൻ, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​ൻ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​രാ​ജീ​വ് കു​മാ​ർ, വി​ജ​യ​രാ​ഘ​വ​ൻ ചേ​ലി​യ, സി. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​മി​നാ​റി​ൽ ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ് നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ളും കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ടി 20 യിൽ ഹാട്രിക്ക് സെഞ്ചുറി നേടുന്ന ആദ്യ താരം

കെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ടി 20യുടെ ചരിത്രത്തിൽ...

കർണാടക ആർടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0

കോഴിക്കോട്: കർണാടക ആർ.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ...

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികളെ പിടികൂടി

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനോട് അഞ്ചംഗ സംഘത്തിൻറെ കൊടും ക്രൂരത. രാത്രി...

തൊട്ടാൽ പൊള്ളും ; ഉള്ളി വില കുതിക്കുന്നു

തിരുവനന്തപുരം: ഉള്ളി വില കുതിച്ചുയരുന്നു. സവാള കിലോക്ക് 85 രൂപയും ചെറിയ...