‌കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തു; അമ്മയെ തൂണിൽ കെട്ടിയിട്ട് മകന്റെ മർദനം

ഭുപനേശ്വർ: കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് മകൻ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു… ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. സരസപാസി ഗ്രാമത്തി താമസിച്ച് വരുന്ന ഇളയ മകന്റെ കൃഷിയിടത്തിൽ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും ഇയാൾ ഭീഷണിമുഴക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സക്കായി പ്രദേശത്തെ സ്വകാര്യ ഹെൽത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ മകനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Read More:- രക്ഷാപ്രവർത്തനം ആക്രമണത്തിന്റെ കോഡല്ല: കെ രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...