ശ്രീരാമനെ സ്കൂൾ പ്രിൻസിപൽ അപമാനിച്ചു എന്നാരോപിച്ചു മധ്യപ്രദേശിലെ ജബല്പൂരിലെ ജോയ് സ്കൂൾ ഹിന്ദു സംഘടന അടിച്ചു തകർത്തു. സ്കൂളിലെ പുൽകരണങ്ങൾ നശിപ്പിക്കുകയും സ്കൂളിനാകെ വൻ നാശനഷ്ടവുമാണ് അക്രമികൾ വരുത്തി വെച്ചത്. ചെളി നിറച്ച കവറുകളും ഇവർ സ്കൂളിലേക്ക് വലിച്ചെറിഞ്ഞു. പോലീസ് സംഭവ സ്ഥലത്തു ഉള്ളപ്പോൾ തന്നെയാണ് അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.

ആദിവാസികളെ ക്രൈസ്തവരായി മതം മാറ്റുന്നു എന്നാരോപിച്ചു വിശ്വ ഹിന്ദു പരിഷദ് മലയാളി വൈദികനെ അടക്കം മർദ്ദിച്ചിരുന്നു. ഇതിനെതിരെ സ്കൂൾ പ്രിസിപൽ സമൂഹ മാധ്യമത്തിൽ ഇട്ട പോസ്റ്റാണ് ഇവരെ ചൊടിപ്പിച്ചത്. പ്രിൻസിപ്പൽ മാപ്പു പറയണം എന്നാണ് അക്രമികളുടെ ആവശ്യം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.