പാലക്കാട്: ബി.എം.എസ് 20-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ബി.ശിവജി സുദർശനനെ (കൊല്ലം) പ്രസിഡന്റായും ജി.കെ.അജിത്തിനെ (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സി.ബാലചന്ദ്രനാണ് (പാലക്കാട് ) ട്രഷറർ. വൈസ് പ്രസിഡന്റുമാരായി സി.ജി ഗോപകുമാർ (ആലപ്പുഴ),അഡ്വ.പി.മുരളീധരൻ (കോഴിക്കോട്),അഡ്വ.പി.മുരളീധരൻ (കാസർകോഡ് ), അഡ്വ.എസ്.ആശാമോൾ (ആലപ്പുഴ), കെ.ചന്ദ്രലത (ആലപ്പുഴ) എന്നിവരേയും സെക്രട്ടറിമാരായി കെ.വി.മധുകുമാർ (എറണാകുളം),സിബി വർഗ്ഗീസ് (ഇടുക്കി), ജി.സതീഷ്‌കുമാർ (പത്തനംതിട്ട), വി.രാജേഷ് (പാലക്കാട്), ദേവു ഉണ്ണി (മലപ്പുറം), സോണി സത്യൻ (പത്തനംതിട്ട) എന്നിവരേയും തിരഞ്ഞെടുത്തു. കെ.മഹേഷ് കുമാറാണ് (എറണാകുളം) സംഘടനാ സെക്രട്ടറി. അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണൻ വരണാധികാരിയായിരുന്നു. സൗത്ത് സോൺ ഓർഗനൈസിംഗ് സെക്രട്ടറി എസ്.ദുരൈരാജ് സമാപന പ്രസംഗം നടത്തി.
മൂന്ന് ദിവസമായി നടന്ന സമ്മേളനത്തിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുക, ലിംവിംഗ് വേജസ് നടപ്പിലാക്കുക, സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി നിരവധി പ്രമേയങ്ങൾ പാസാക്കി.