നാടിനെ നടുക്കിയ ദുരന്തത്തിൽ നിന്നും അതിജീവിച്ചവർക്ക് പുത്തൻ പ്രതീക്ഷകളും ജീവിതവും നൽകുന്ന മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ് നിർമാണത്തിന് ഇന്ന് തറക്കല്ലിടും. ഇന്ന് വൈകിട് 4 മണിക്ക് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്ന ചടങ്ങ് നിർവഹിക്കും. 26.56 രൂപ കോടതിയിൽ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായത്. ഈ വർഷം ഡിസംബറോടെ വീടുകളുടെ നിർമാണം പൂർത്തിയാക്കാനാവുമെന്നാണ് കോൺട്രാക്ട് എടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി പ്രതീക്ഷിക്കുന്നത്.

വീടുകൾക്കൊപ്പം പൊതു സ്ഥാപനങ്ങൾ, റോഡ്, മറ്റു അനുബന്ധ സ്ഥാപനങ്ങൾ, വ്യാപാര- വാണിജ്യ സൗകര്യങ്ങൾ. മറ്റു പ്രത്യേക കെട്ടിടങ്ങൾ എന്നിവയും നിർമ്മിക്കും. എൽസ്റ്റൻ എസ്റ്റേറ്റിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചായിരിക്കും തറക്കല്ലിടൽ ചടങ്ങു നടക്കുക. റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും