കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി സ്മാരക സമ്മേളനത്തിലാണ് ജി സുധാകരനും സി ദിവാകരനും പങ്കെടുക്കുക. നാളെ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് സമ്മേളനം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം ഇരുവരും വേദി പങ്കിടും. മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരനാണ് പരിപാടിയുടെ അദ്ധ്യക്ഷൻ. രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കും.