ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ തസ്ലീമയുടെ കൂട്ടാളിയായ സുൽത്താനെ പിടികൂടിയിരുന്നു. സുൽത്താൻ ആണ് തസ്‌ലീമയ്ക്ക് കഞ്ചാവെത്തിച്ചു നൽകുന്നത്. സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയയിലെ ഒരു കണ്ണിയാണെന്നും മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൾ നിന്നുമാണ് കൂടുതലായും ഇന്ത്യയിലേക്ക് കഞ്ചാവെത്തിച്ചു നൽകുന്നതെന്നും എക്സൈസ് പറഞ്ഞു. സംസ്ഥാനത്ത് ഇന്നേവരെ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കേസുകളിൽ ഏറ്റവും വലുതാണിതെന്നും എക്സൈസ് വ്യക്തമാക്കി.

ആലപ്പുഴയിൽ നിന്നും തസ്ലീമയെ പിടികൂടിയതോടെ സിനിമ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് ലഹരി കൈമാറിയെന്നും ഇവരുമായി അടുത്ത ബന്ധമുണ്ടെന്നും തസ്ലീമ മൊഴി നൽകി. ഇവരുടെ അടുപ്പം തെളിയിക്കുന്ന ചാറ്റുകൾ ഡിജിറ്റൽ തെളിവുകളായി എക്സൈസ് ശേഖരിച്ചു. തസ്‌ലിമയിൽ നിന്നും 3 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത് എന്നാൽ സുൽത്താൻ 6.5 കിലോ കഞ്ചാവാണ് നൽകിയതെന്ന് എക്സൈസ് പറയുന്നു. ബാക്കി വരുന്ന മൂന്നര കിലോ ആർക്കാണ് കൈമാറിയത് അല്ലെങ്കിൽ എവിടെയാണ് യൂത്ത് എന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുൽത്താന്റെ വിദേശ യാത്ര വിവരങ്ങൾ ശേഖരിക്കാനും എക്സൈസ് നീക്കം നടത്തുന്നുണ്ട്.