ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയും ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് ദിവസങ്ങൾക്ക് മുന്നേ തന്നെ പുറത്തു വന്നിരുന്നു. ഹൈബ്രിഡ് കഞ്ചാവ് വേണമോ എന്ന ചോദ്യത്തിന് ‘വെയിറ്റ്’ എന്ന മറുപടിയാണ് ശ്രീനാഥ് ഭാസി നൽകിയത്. കഞ്ചാവുമായി പിടിയിലായ തസ്ലീമ താൻ ഷൈൻ ടോമുമായും ശ്രീനാഥ് ഭാസിയുമായും ഇടപാടുകൾ നടത്തിയെന്നും വെളിപ്പെടുത്തിയിരുന്നു. ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

സിനിമ താരങ്ങളുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി എക്സൈസ് തസ്ലീമയെ വീണ്ടും ചോദ്യം ചെയ്യും.ഷൈനും ശ്രീനാഥും തന്റെ സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയിൽ വ്യക്തത വരുത്താനാകും ചോദ്യം ചെയ്യൽ. ലഹരിക്കേസിൽ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുകയും ചെയ്യും.