111 കു​പ്പി മ​ദ്യം എ​ക്‌​സൈ​സ് സം​ഘം പിടികൂടി

കൊ​ടു​ങ്ങ​ല്ലൂ​ർ: ഒ​ന്നാം തീ​യ​തി​യും മദ്യം ലഭിക്കാത്ത മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി അ​മി​ത വി​ലയ്​ക്ക് അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന നടത്തുന്ന​യാ​ളെ എ​ക്‌​സൈ​സ് സം​ഘം പിടികൂടി. മ​തി​ല​കം മ​തി​ൽ​മൂ​ല കൈ​പ്പോ​ത്ത് വീ​ട്ടി​ൽ പു​ഷ്പാ​ക​ര​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്‌​സൈ​സ് റേഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന​ക്ക്​ വെ​ച്ചി​രു​ന്ന 111 കു​പ്പി മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

അ​മി​ത​മാ​യി മ​ദ്യം വാ​ങ്ങി​ക്കൂ​ട്ടി പ​ല ത​വ​ണ എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​യ ഇ​യാ​ൾ മ​റ്റ് ആ​ളു​ക​ൾ​ക്ക് പ​ണം ന​ൽ​കി​യാ​ണ് മ​ദ്യം വാ​ങ്ങി​പ്പി​ച്ച് സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന​ത്. മ​തി​ല​കം മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന മ​റ്റ് ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്‌​സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ആ​ർ.​സു​നി​ൽ​കു​മാ​ർ, പി.​കെ.​സു​നി​ൽ, പി.​കെ.​സ​ജി​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​രാ​ജേ​ഷ്, ഒ.​ബി.​ശോ​ബി​ത്ത്, എ.​എ​സ്.​റി​ഹാ​സ്, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് കെ.​എം.​ത​സ്‌​നിം, ഇ.​ജി.​സു​മി, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ കെ.​വി​ത്സ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...