അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലായി വെള്ളിയാഴ്ച മുതൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചത് മിസ്സോറിയിലാണ്. 12 മരണങ്ങൾ മിസ്സോറിയിൽ നടന്നതായി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒക്ലഹോമയിൽ ചുഴലിക്കാറ്റ് മൂലം കാട്ടുതീ പടർന്നിട്ടുണ്ട്. മണിക്കൂറിൽ 133 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ 170000 ഏക്കർ ഭൂമി കത്തി നശിച്ചു എന്നാണ് റിപ്പോർട്ടുകൾ. കാൻസസിലും ടെക്സസിലും വീശിയ പൊടിക്കാറ്റ് മൂലം നിരവധി വാഹനാപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം ആളുകൾ വൈദ്യുതി ഇല്ലാതെ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. ടെക്സസ്, ലൂസിയാന, അലബാമ, അർക്കൻസാസ്, ടെന്നസി, മിസിസിപ്പി, ജോർജിയ, കെന്റക്കി, നോർത്ത് കരോലിന എന്നീ സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൊടുങ്കാറ്റ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ നാഷണൽ ഗാർഡിനെ അർക്കാൻസാസിൽ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കാഷ്ടത്താത്ത അനുഭവിക്കുന്ന എല്ലാവരും തന്റെ പ്രാര്ഥനയിലുണ്ടെന്നും സമ്മോഹയം മാധ്യമങ്ങളിൽ ട്രംപ് കുറിച്ചു