കോട്ടയം: തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയം ഉടമയെയും ഭാര്യയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉടമയായ വിജയകുമാർ ഭാര്യ ഡോ. മീര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നും മോഷണ ശ്രമമല്ല വൈരാഗ്യം മൂലമായിരിക്കാം കൊലപാതകം നടന്നതെന്നുമാണ് പ്രാഥമിക വിവരം.

രാവിലെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയാണ് വീട് തുറന്നു കിടക്കുന്നതും ഉള്ളിൽ രക്തം വാർന്നുകിടക്കുന്ന മൃതദേഹങ്ങളും കണ്ടത്. പോലീസിനെ ഉടനെ തന്നെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി വരികയാണ്. ഫോറൻസിക് പരിശാധനക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും ഒരാളെ ഈ കേസിൽ സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.