നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫിനെ സ്ഥാനാർത്ഥി നിർണയത്തിൽ ഒട്ടേറെ തവണ സമ്മർദ്ദത്തിലാക്കിയ വ്യക്തിയാണ് പി വി അൻവർ. തിരുഞ്ഞെടുപ്പിന് മുൻപായി മുന്നണി പ്രവേശനത്തില്‍ തീരുമാനം വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. അന്‍വറിനെ യു ഡി എഫിലേക്ക് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി മുന്നണിയിലേക്ക് വരേണ്ട എന്നാണ് എടുത്തിരിക്കുന്ന നിലപാട്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന നിലപാട് പ്രഖ്യാപിച്ച് തൃണമൂലമായി സംസ്ഥാനത്ത ഒരു സഖ്യം സാധ്യമല്ല. അന്‍വറിനെ മാത്രം ഉള്‍ക്കൊള്ളാം എന്നാണ് അന്‍വറിനെ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

തൻ്റെ എം എൽ എ സ്ഥാനം രാജി വെച്ച അന്ന് തന്നെ നിലമ്പൂരിൽ വി എസ് ജോയ് സ്ഥനാർത്തിയവണം എന്നും അങ്ങനെ ആയാൽ തീർച്ചയായും ജയിപ്പിക്കുമെന്നും അൻവർ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ പരോക്ഷമായി അപഹസിക്കുകയും ചെയ്തു.