എമ്പുരാൻ സിനിമ രാഷ്ട്രീയമായും ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുമ്പോൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിക്കും സംഘ്പരിവാറിനുമെതിരെ പ്രതിപക്ഷ നേതാവ് പ്രസ്താവനയും നടത്തി. “സംഘപരിവാറിന് ചരിത്രബോധമില്ല, അവർ ചരിത്രത്തെ വളച്ചൊടിക്കുന്നവരാണ്” എന്നാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം കാണാം.

എമ്പുരാൻ സിനിമ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ രണ്ടാം ഭാഗം ആണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖർ കുറിച്ചിരുന്നു.