കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വീണ്ടും ആശ വർക്കർമാരെ ചർചയ്ക്കു വിളിച്ചു സർക്കാർ. നാളെ വൈകിട്ട് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ഇത് മൂന്നാമത്തെ തവണയാണ് ആശമാരെ സർക്കാർ തല ചർച്ചയയ്ക്കു വിളിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചയിൽ നിന്ന് പിന്മാറുകയുള്ളുവെന്നും ചർച്ചയിൽ തങ്ങൾക്കു പ്രതീക്ഷയുണ്ടെന്നും സമരം ചെയ്യുന്ന ആശ വർക്കർമാർ പറഞ്ഞു.

വാഗ്ദാനങ്ങളോ പ്രഖ്യാപങ്ങളോ അല്ല ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് കയ്യിൽ കിട്ടുക എന്നതാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ആശ വര്ക്കര്മാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്ന കാര്യമാണ് ചർച്ചയ്ക്കുശേഷം വീണ ജോർജ് പറഞ്ഞത്. അതിൽ പുതുമയില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയെന്നും ഓണറേറിയം വർധിപ്പിക്കുന്നതാണ് ആശമാർക്ക് സ്വീകാര്യമെന്നും അത് സംസ്ഥാന സർക്കാർ തന്നെ തീരുമാനം എടുക്കേണ്ടതാണെന്നും സമരസമിതി നേതാവ് എം എ ബിന്ദു പറഞ്ഞു.