ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്ക് ഉള്ള അനുമതി നൽകിയതായി മന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. ഉച്ചക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ ആശ വർക്കർമാരുടെ കാര്യം മുഖ്യമായി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ പത്ത് മണിക്ക് ന്യൂ ഡൽഹി വിമാനത്താവളത്തിലെത്തിയ വീണാ ജോര്‍ജ്ജ് കേരള ഹൗസിലേക്ക് തിരിച്ചു.

കഴിഞ്ഞ തവണ ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയ വീണാ ജോര്‍ജ്ജിന് ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ അനുമതി നൽകാനാവില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. സെക്രെട്ടറിയേറ്റിന് മുന്നിൽ 50 ദിവസത്തിലധികമായി സമരം ചെയ്യുന്ന ആശ വർക്കർമാർ ഇന്നലെ മുടി മുറിച്ച് സമരം കടുപ്പിച്ചതോടെ വീണ്ടും സർക്കാർ തല ഇടപെടൽ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.