2026 നിയമസഭാ തെരെഞ്ഞെടുപ്പ്. SNDPയുടെ പിന്തുണ ഈ പാർട്ടിക്ക്. വെളിപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ.

കേരളത്തില്‍ മൂന്നാം തവണയും എല്‍ ഡി എഫ് തന്നെ അധികാരത്തില്‍ എത്തും എന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ ഡി എഫിന് തുടര്‍ഭരണം സമ്മാനിക്കുക യു ഡി എഫ് ആയിരിക്കും എന്നും അദ്ദേഹം പരിഹസിച്ചു. യു ഡി എഫില്‍ ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങി എന്നും വെള്ളാപ്പള്ളി പറഞ്ഞു.’2026 നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെ സംസ്ഥാനത്ത് ജയിക്കും. അവര്‍ തന്നെ ഭരിക്കും. അത് യു ഡി എഫിന്റെ ദോഷം കൊണ്ടാണ്. യു ഡി എഫില്‍ അഞ്ച് പേര്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുകയാണ്. കെ പി സി സി പ്രസിഡന്റിനെ എപ്പോഴും ചീത്ത പറയുകയാണ് വി ഡി സതീശന്‍, ഇടയ്ക്ക് എന്നെയും പറയും. അവന്‍ തണ്ടനാണ്’ വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ രാഷ്ട്രീയ അടവ് നയങ്ങള്‍ പലതും കാണിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ ഇടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കും, ഇടയ്ക്ക് കോണ്‍ഗ്രസിനെയും സുഖിപ്പിക്കും. ഒരു പാര്‍ട്ടിക്ക് അകത്തു നില്‍ക്കുമ്പോള്‍ അച്ചടക്കത്തോടെ നില്‍ക്കണം എന്നും എന്നാല്‍ തരൂര്‍ അങ്ങനെ നില്‍ക്കുന്നില്ല അദ്ദേഹം കുറ്റപ്പെടുത്തി. ആശമാരുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളി


ഇടതുപക്ഷ സര്‍ക്കാരാണ് പെന്‍ഷന്‍ കൂട്ടി നല്‍കിയത്. കാശില്ലാത്തതു കൊണ്ടാകാം ഓണറേറിയം കൂട്ടി നല്‍കാത്തത് എന്നും കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയാല്‍ കൊടുക്കുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബി ജെ പിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ മാന്യനായ വ്യക്തി എന്നാണ് വെള്ളാപ്പള്ളി നടേശന്‍ വിശേഷിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ കാര്യമാണ്.
രാജീവ് ചന്ദ്രശേഖര്‍ അല്ലാതെ വേറെ ആരു വന്നാലും സംസ്ഥാന ബിജെപിയില്‍ കൂട്ട കലഹമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിസി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ്. ഭക്ഷണം കഴിക്കാനും നുണ പറയാനും വേണ്ടി മാത്രമാണ് പിസി ജോര്‍ജ് വാ തുറക്കുന്നത്. ഇവരെല്ലാം അടിഞ്ഞ് കൂടുന്നത് ബിജെപിയിലാണ് എന്നും ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമായി ബിജെപി മാറി എന്നും അദ്ദേഹം പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ശ്രീരാമനെ അപമാനിച്ചു; ജബൽപൂരിൽ സ്കൂൾ തകർത്തു ഹിന്ദു സംഘടന.

ശ്രീരാമനെ സ്കൂൾ പ്രിൻസിപൽ അപമാനിച്ചു എന്നാരോപിച്ചു മധ്യപ്രദേശിലെ ജബല്പൂരിലെ ജോയ് സ്കൂൾ...

കക്കാടംപൊയിലിൽ 40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കക്കാടം പൊയിൽ സ്വദേശി...

രോഗശയ്യയിലും നാടിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പത്മശ്രി കെ വി റാബിയ

കോട്ടക്കൽ: രോഗശയ്യയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അക്ഷരപുത്രി പത്മശ്രീ...

നിലമ്പൂരിൽ എം സ്വരാജ് ഇല്ല. പകരം ഇടതിന്റെ പ്രമുഖ നേതാവ്?

ഇടതിന്റെ വീറും ആവേശവും കാത്തിരിക്കുന്ന പോരാട്ട ഭൂമിക. വെട്ടിപ്പിടിച്ചതെല്ലാം സ്വന്തം വോട്ടുകൾ...