പ്രായപരിധി നിബന്ധനയിൽ മധുര പാർട്ടി കോൺഗ്രസ് ഇളവ് വരുത്തുമോയെന്നതാണ് സി പി ഐ എംന്റെ ഉള്ളിൽ ഇപ്പോൾ ഉയരുന്ന പ്രധാനചോദ്യം. വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, പിബിയിൽ നിന്നടക്കം കൂട്ടക്കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതിനാൽ, സാഹചര്യം നോക്കി ഇളവ് നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. പ്രായപരിധിയിൽ പുറത്താകുന്നവരെ എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിലും സി പി ഐ എം മാർഗരേഖ തയ്യാറാക്കിയിട്ടില്ല. അതിലും മധുരപാർട്ടി കോൺഗ്രസ് തീരുമാനമെടുക്കും. കഴിഞ്ഞ പാർട്ടികോൺഗ്രസ് കാലത്താണ് 75 വയസ്സ് നിബന്ധന നടപ്പാക്കിയത്. അന്ന് പ്രായപരിധിയിൽ പുറത്തായവരെ തൊട്ടുതാഴെയുള്ള ഘടകവുമായി ചേർന്നു പ്രവർത്തിക്കും വിധം ക്ഷണിതാക്കളാക്കി. ഇത്തവണ ഒഴിവാകുന്നവർ കൂടി വരുന്നതോടെ ഈ രീതി സ്വീകരിക്കാൻ കഴിയാതെ വരും. കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ, ഒഴിവായ ആരെയും ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരുന്നില്ല.

75 വയസ്സ് പിന്നിട്ട 10 പേരാണ് ഇത്തവണ സി പി ഐ എം സംസ്ഥാന കമ്മിറ്റിയിൽനിന്ന് പുറത്തായത്. പൊളിറ്റ് ബ്യൂറോയിൽ എട്ടുപേർക്കാണ് പ്രായപരിധി കഴിയുന്നത്. കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒമ്പതുപേർ പ്രായപരിധി കഴിഞ്ഞവരാണ്. ഇവരിൽ ഭൂരിപക്ഷവും സജീവമായി പ്രവർത്തനരംഗത്തുള്ളവരും രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ തക്ക ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരുമാണ്. പ്രായപരിധി വ്യവസ്ഥ നേതാക്കൾക്ക് നിർബന്ധിത വിരമിക്കലാകരുതെന്ന വാദം പാർട്ടിയിൽ ശക്തമാണ്. കർശനമായി പ്രായപരിധി നടപ്പാക്കൽ ഉണ്ടാകില്ലെന്ന സൂചനയാണ് മുതിർന്നനേതാക്കൾ നൽകുന്നത്. പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ഇളവ് നൽകേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ പരിഗണന മറ്റ് നേതാക്കൾക്കും സാഹചര്യംനോക്കി വേണമെന്ന വാദമാണ് ഉയരുന്നത്.
എന്നാൽ വിരമിക്കാൻ തയ്യാറായി നിൽക്കുകയാണ് പിബി കോഡിനേറ്റർ കൂടിയായ പ്രകാശ് കാരാട്ട്. എന്നാൽ, വൃന്ദകാരാട്ട്, മാണിക് സർക്കാർ എന്നിവരൊന്നും പാർട്ടിഘടകത്തിൽനിന്ന് വിട്ടുപോകാനുള്ള തയ്യാറെടുപ്പിലല്ല. വൃന്ദയ്ക്ക് ഇളവ് നൽകണമെന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യമുണ്ട്. മാണിക് സർക്കാരിന് ത്രിപുര സംസ്ഥാനസമ്മേളനം പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. സംസ്ഥാനസമ്മേളനം ഇളവ് നൽകിയ മറ്റൊരു നേതാവ് പിണറായി വിജയൻ മാത്രമാണ്. പ്രായപരിധി നടപ്പാക്കുമ്പോൾ കണ്ണൂർ പാർട്ടി കോൺഗ്രസിലുള്ളതിനെക്കാൾ സങ്കീർണമായ പ്രശ്‌നമാണ് മധുരയിൽ ഉയരുക.
അടുത്തമാസം തമിഴ്നാട് മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ സി പി ഐ എം പിബിയിലേക്ക് കൂടുതൽ പുതുമുഖങ്ങൾ എത്തിയേക്കും എന്ന അഭ്യൂഹം ഇപ്പോഴും ശക്തമാണ്. പ്രായപരിധി കർശനമാക്കിയാൽ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ആറ് നേതാക്കൾ പിബിക്ക് പുറത്തുപോകും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, കേരളത്തിൽനിന്നുള്ള കെ.കെ ശൈലജ എന്നിവരെ പിബിയിലേക്ക് പരിഗണിക്കുന്നുണ്ട്. 24-ാം പാർട്ടി കോൺഗ്രസ് തമിഴ്നാട് മധുരയിലെ രണ്ടു മുതൽ ആറു വരെയാണ് നടക്കുന്നത്. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കിയാൽ പോളിറ്റ് ബ്യൂറോയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.17 പിബി അംഗങ്ങളിൽ ഏഴ് പേർ 75 വയസ് പ്രായപരിധി കടന്നവരാണ്. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, തമിഴ് മുൻ സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണൻ, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവർക്കാണ് 75 വയസ് കഴിഞ്ഞത്.
പാർട്ടിയുടെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ തവണത്തേത് പോലെ പിണറായി വിജയന് ഇത്തവണയും ഇളവ് കിട്ടിയേക്കും. ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിഞ്ഞാൽ അതുപോലെ വനിതാ പ്രാതിനിധ്യം കൊണ്ടുവരേണ്ടി വരും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, സിഐടിയു ദേശീയ സെക്രട്ടറി എ.ആർ സിന്ധു, തമിഴ്നാട്ടിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് യു. വാസുകി, കെ.കെ ശൈലജ എന്നിവരിൽ ചിലർ പിബിയിൽ എത്തിയേക്കും.കിസാൻ സഭാ നേതാവ് വിജു കൃഷ്ണൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, ബംഗാളിൽ നിന്നുള്ള മുൻ എംപി അരുൺകുമാർ എന്നിവരുടെ പേര് പിബി പട്ടികയുടെ ചർച്ചയിലുണ്ട്. കേരളത്തിന് കൂടുതൽ പ്രാതിനിധ്യം നൽകാന് തീരുമാനിച്ചാൽ കെ. രാധാകൃഷ്ണൻ, തോമസ് ഐസക്, ഇ.പി ജയരാജൻ എന്നിവർ പരിഗണനയിലുണ്ടാകും. ജനറൽ സെക്രട്ടറി ആരാകും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. എം.എ ബേബി, ആന്ധ്രാപ്രദേശ് മുൻ സംസ്ഥാന സെക്രട്ടറി ബി.വി രാഘവലു, കിസാൻ സഭാ നേതാവ് അശോക് ധാവ്ള എന്നീ പേരുകളാണ് സജീവം. ബംഗാളിൽ നിന്നുള്ള മുഹമ്മദ് സലീം, തപൻസെൻ എന്നീ പേരുകളും കേൾക്കുന്നുണ്ട്. എം.എ ബേബി ജനറൽ സെക്രട്ടറി ആയാൽ ഇഎംഎസിനു ശേഷം കേരളത്തിൽ നിന്നുള്ള ആദ്യത്തെ സി പി ഐ എം ജനറൽ സെക്രട്ടറിയാകും.
പ്രായപരിധി നിബന്ധനയിൽ മധുര പാർട്ടി കോൺഗ്രസ് ഇളവ് വരുത്തുമോയെന്നതാണ് സിപിഎമ്മിൽ ഇപ്പോൾ ഉയരുന്ന പ്രധാനചോദ്യം. വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, പിബിയിൽനിന്നടക്കം കൂട്ടക്കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതിനാൽ, സാഹചര്യം നോക്കി ഇളവ് നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. പ്രായപരിധിയിൽ പുറത്താകുന്നവരെ എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിലും സിപിഎം മാർഗരേഖ തയ്യാറാക്കിയിട്ടില്ല. അതിലും മധുരപാർട്ടി കോൺഗ്രസ് തീരുമാനമെടുക്കും.കഴിഞ്ഞ പാർട്ടികോൺഗ്രസ് കാലത്താണ് 75 വയസ്സ് നിബന്ധന നടപ്പാക്കിയത്. അന്ന് പ്രായപരിധിയിൽ പുറത്തായവരെ തൊട്ടുതാഴെയുള്ള ഘടകവുമായി ചേർന്നുപ്രവർത്തിക്കുംവിധം ക്ഷണിതാക്കളാക്കി. ഇത്തവണ ഒഴിവാകുന്നവർ കൂടി വരുന്നതോടെ ഈ രീതി സ്വീകരിക്കാൻ കഴിയാതെ വരും. കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിൽ, ഒഴിവായ ആരെയും ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരുന്നില്ല.
75 വയസ്സ് പിന്നിട്ട 10 പേരാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പുറത്തായത്. പൊളിറ്റ് ബ്യൂറോയിൽ എട്ടുപേർക്കാണ് പ്രായപരിധി കഴിയുന്നത്. കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒമ്പതുപേർ പ്രായപരിധി കഴിഞ്ഞവരാണ്. ഇവരിൽ ഭൂരിപക്ഷവും സജീവമായി പ്രവർത്തനരംഗത്തുള്ളവരും രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ തക്ക ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരുമാണ്.
പ്രായപരിധി വ്യവസ്ഥ നേതാക്കൾക്ക് നിർബന്ധിത വിരമിക്കലാകരുതെന്ന വാദം പാർട്ടിയിൽ ശക്തമാണ്. കർശനമായി പ്രായപരിധി നടപ്പാക്കൽ ഉണ്ടാകില്ലെന്ന സൂചനയാണ് മുതിർന്നനേതാക്കൾ നൽകുന്നത്. സി പി ഐ എം പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ഇളവ് നൽകേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ പരിഗണന മറ്റ് നേതാക്കൾക്കും സാഹചര്യംനോക്കി വേണമെന്ന വാദമാണ് ഉയരുന്നത്.
വിരമിക്കാൻ തയ്യാറായി നിൽക്കുകയാണ് പിബി കോഡിനേറ്റർ കൂടിയായ പ്രകാശ് കാരാട്ട്. എന്നാൽ, വൃന്ദകാരാട്ട്, മാണിക് സർക്കാർ എന്നിവരൊന്നും പാർട്ടിഘടകത്തിൽനിന്ന് വിട്ടുപോകാനുള്ള തയ്യാറെടുപ്പിലല്ല. വൃന്ദയ്ക്ക് ഇളവ് നൽകണമെന്നും ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യമുണ്ട്. മാണിക് സർക്കാരിന് ത്രിപുര സംസ്ഥാനസമ്മേളനം പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. സി പി ഐ എം സംസ്ഥാന സമ്മേളനം ഇളവ് നൽകിയ മറ്റൊരു നേതാവ് പിണറായി വിജയൻ മാത്രമാണ്. പ്രായപരിധി നടപ്പാക്കുമ്പോൾ കണ്ണൂർ പാർട്ടികോൺഗ്രസിലുള്ളതിനെക്കാൾ സങ്കീർണമായ പ്രശ്‌നമാണ് മധുരയിൽ ഉയരുക.