പാർലമെന്‍റ് ആക്രമിക്കുമെന്ന് ഭീഷണി ഉയർത്തി ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നൂന്‍

ഡല്‍ഹി:ഇന്ത്യക്കെതിരെ വീണ്ടും ഭീഷണി ഉയർത്തി ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നൂന്‍… പാർലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശമാണ് ഒടുവിൽ ലഭിച്ചത്. ഈ മാസം 13ന് പാർലമെന്‍റ് ആക്രമിക്കുമെന്നും തന്നെ കൊലപ്പെടുത്താൻ ഉള്ള ശ്രമം പരാജയപ്പെട്ടെന്നും വീഡിയോ സന്ദേശത്തിലൂടെ സിംഗ് പറയുന്നു. 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13.
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്‍റെ ഭീഷണി. പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്‍റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഭീഷണി. ഡിസംബർ 22 വരെ സമ്മേളനം തുടരും. ഡല്‍ഹി ഖലിസ്ഥാന്‍റെ നിയന്ത്രണത്തിലാകുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.തന്നെ വധിക്കാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നൂൻ കൂട്ടിച്ചേര്‍ത്തു. ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ കെ-2 (കശ്മീർ-ഖാലിസ്ഥാൻ) ഡെസ്‌ക് ഇന്ത്യാ വിരുദ്ധ വിവരണങ്ങൾ പ്രചരിപ്പിക്കാനുള്ള തങ്ങളുടെ അജണ്ട തുടരാൻ പന്നൂണിന് നിർദ്ദേശം നൽകിയതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...