കാട്ടാന ആക്രമണം; തോട്ടംതൊഴിലാളി സ്​​ത്രീ മരിച്ചു

അടിമാലി: തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ ജോലിക്ക് പോയ തോട്ടംതൊഴിലാളി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശി മോഹന്‍റെ ഭാര്യ പരിമളയാണ്​ (44) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.45ഓടെ പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽ കൊളുന്ത്​ നുള്ളാൻ പോകുമ്പോഴാണ് പരിമളവും കൂടെയുണ്ടായിരുന്ന പഴനിയമ്മയും കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപെട്ടത്​. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിമളയെ കാട്ടാന അടിച്ചുവീഴ്ത്തി.

പരിമളയുടെ തലക്കും ഇടതുകൈക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാരെത്തി ബഹളംവെച്ചതോടെയാണ്​ കാട്ടാനക്കൂട്ടം പിന്തിരിഞ്ഞു പോയത്​. ആറ്​ ആനകളാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പരിക്കേറ്റ പരിമളയെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്​മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തൻപാറ പൊലീസ്​ നടപടി സ്വീകരിച്ചു. മക്കൾ: മണികണ്ഠപ്രകാശ്, ഭാരതി മോനിഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി: ഗവർണറുടെ അധികാരപരിധികൾ ഓർമിപ്പിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി.

സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ തമിഴ്നാട് ഗവർണർ എൻ ആർ രവിക്ക്...