ഉത്തര്‍പ്രദേശ്: വൃക്ക ദാനം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. രോഗിയായ സഹോദരന്റെ ജീവന്‍ രക്ഷിക്കാനാണ് യുവതി ഒരു വൃക്ക നല്‍കിയത്. ഇക്കാര്യം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് വാട്‌സ്ആപ് വഴി യുവതിയെ മുത്തലാഖ് ചൊല്ലുകയും ചെയ്തു.
സഹോദരന്റെ ജീവന്‍ അപകടത്തിലായ സാഹചര്യത്തിലാണ് വൃക്ക ദാനം ചെയ്യാന്‍ യുവതി തയ്യാറായത്. മഹത്തായ ഈ ദാനം തന്റെ വിവാഹ ജീവിതം തകര്‍ക്കുമെന്ന് യുവതി ഒരിക്കലും ചിന്തിച്ചുകാണില്ല. വൃക്കദാനത്തെ കുറിച്ച് അറിയിച്ച് ഉടൻ തന്നെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് യുവതി.
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും പോലീസ് വ്യക്തമാക്കി. രാജ്യത്ത് മുത്തലാഖ് 2019ല്‍ നിരോധിച്ചിരുന്നു. മുത്തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിച്ചിരുന്നു. മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ നിയമപ്രകാരം മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം വരെ കര്‍ക്കശമാണ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് പരാതിക്കാരിയെ കേള്‍ക്കണമെന്നാണ് വ്യവസ്ഥ.