കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍ സ്വദേശി 18 വയസ്സുള്ള ഗോകുലിനെയാണ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതായിരുന്നു. കഴിഞ്ഞ മാസം 26ന് പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കാണാതായതായി ലഭിച്ച പരാതിയുടെ അന്വേഷണത്തിൽ കോഴിക്കോടുനിന്നും ഗോകുലിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാർക്കൊപ്പം അയക്കുകയും യുവാവിനെ സ്റ്റേഷനില്‍ തന്നെ നിർത്തുകയും ചെയ്തു.
പൊലീസുകാരോട് അനുമതി വാങ്ങി ശുചിമുറിയില്‍ പോയ ഗോകുലിനെ ഏറെ നേരമായിട്ടും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി