ആ​ടി​നെ ​​കൊ​ണ്ടു​പോ​യ​ത്​ പു​ലിയെന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ​ കാ​മ​റ സ്ഥാ​പി​ച്ചു


പ​ട്ടി​ക്കാ​ട്​: മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ ആ​ടി​നെ ക​ടി​ച്ചു​​കൊ​ണ്ടു​ പോ​യ​ത്​ പു​ലി ത​ന്നെ​യാ​ണോ​യെ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത്​ കാ​മ​റ സ്ഥാ​പി​ച്ച്​ വ​നം വ​കു​പ്പ്. ആ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്താ​ണ്​​ കെ​ണി സ്ഥാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ വ​നം വ​കു​പ്പ്,​ റാ​പ്പി​ഡ്​ റെ​സ്​​പോ​ൺ​സ്​ ടീം (​ആ​ർ.​ആ​ർ.​ടി) അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത്​ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ടി​നെ ക​ടി​ച്ചു​കൊ​ണ്ടു​പോ​യ സ്ഥ​ല​ത്തു​നി​ന്ന്​ മീ​റ്റ​റു​ക​ൾ​ക്ക​ക​ലെ നി​ന്ന്​ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ആ​ടി​നെ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ബി.​എ​ഫ്.​ഒ​മാ​രാ​യ എ​ൻ.​വി. ര​ഞ്ജി​ത്ത്, പി. ​ധ​ന്യ​രാ​ജ്​ എ​ന്നി​വ​രും ഡ്രൈ​വ​ർ അ​നീ​ഷ്​ ബാ​ബു, റെ​സ്ക്യൂ വാ​ച്ച​ർ സാ​ദി​ഖ​ലി എ​ന്നി​വ​രു​മാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ആ​ടു​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ ക​ൺ​മു​ന്നി​ൽ​നി​ന്ന്​ ആ​ടി​നെ പു​ലി ക​ടി​ച്ചു​കൊ​ണ്ടു​പോ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞ​ത്. മു​ള്ള്യാ​കു​ർ​ശ്ശി മേ​ൽ​മു​റി​യി​ലെ റ​ബ​ർ​തോ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു​ സം​ഭ​വം. മാ​ട്ടു​മ്മ​തൊ​ടി ഹം​സ​യു​ടെ ആ​ടി​നെ​യാ​ണ്​ കൊ​ണ്ടു​പോ​യ​ത്. മു​മ്പും നി​ര​വ​ധി ആ​ടു​ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്ന്​ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചു’: കോൺഗ്രസ്‌

ഡൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോൺഗ്രസ്....

കെ.ആർ മീരയുടെ പഴയ നോവൽ ‘കുത്തിപ്പൊക്കി’ വി.ടി ബൽറാം

തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവൽ...

സർക്കാരിന്റെ ഇരട്ടനയം ; ഘടകകക്ഷികളും മൗനത്തിൽ

കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കവും...

തട്ടിപ്പിലെ രാഷ്ട്രീയ വഴികൾ; പരാതികൾ കൂമ്പാരമാകുന്നു

സ്‌ത്രീകൾക്ക്‌ ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ...