എൻ എൻ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.

പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തിൽ മുൻ എംപി എൻ എൻ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പെട്ടിയിൽ കള്ളപ്പണമാണെന്ന് സുരേഷ് ബാബു ആവർത്തിച്ചു. ട്രോളിയിൽ പരാതിയുമായി മുന്നോട്ടു പോകും. സിപിഎം കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാകും. നിയമപരമായ അന്വേഷണം നടത്തിക്കഴിയുമ്പോഴാണ് കള്ളപ്പണ വിവാദത്തിന്റെ കൃത്യമായ വസ്തുത പുറത്തു വരികയെന്നും സുരേഷ് ബാബു പറഞ്ഞു.

കള്ളപ്പണം വന്നു എന്നത് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾ പുറത്തു വിട്ടതാണ്. തെളിവു സഹിതം വരുന്ന ചില വസ്തുതകൾ പൂർണമായും, കള്ളപ്പണം കൊണ്ടുവന്നു എന്നു തെളിയിക്കപ്പെടുന്ന നിലയിലേക്കാണ് എത്തുന്നത്. ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതിൽ ഒട്ടേറെ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ആദ്യം കയറിയത് ഷാഫിയുടെ കാറിലാണെന്നാണ് രാഹുൽ പറഞ്ഞത്. ഷാഫിയുമായി സംസാരിക്കാനായിട്ടാണ് ആ കാറിൽ കയറിയതെന്നും പറഞ്ഞതായിട്ടാണ് ഒരു പത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ ഷാഫി ആ കാറിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഷാഫിയുമായിട്ടാണോ, അദ്ദേഹത്തിന്റെ സ്റ്റാഫുമായിട്ടാണോ സംസാരിച്ചതെന്ന് രാഹുൽ വ്യക്തമാക്കണം. പ്രധാനപ്പെട്ട വിരോധാഭാസം എന്തെന്നാൽ കെപിഎം ഹോട്ടലിൽ നിന്നും 10 മീറ്റർ പോലും ദൂരമില്ല പ്രസ് ക്ലബ്ബിന്റെ അടുത്തേക്ക്. പ്രസ് ക്ലബിന്റെ മതിലിനോട് ചേർന്നാണ് ഹോട്ടലിന്റെ മതിൽ. പ്രസ് ക്ലബിന്റെ മുന്നിൽ വരെ ഒരു കാറിൽ. അതു കഴിഞ്ഞ് രാഹുൽ സ്വന്തം കാറിൽ 700 മീറ്റർ അകലെ കെ ആർ ടവറിന് മുന്നിലെത്തി. സാധാരണ ഗതിയിൽ അധോലോക സിനിമകളിലാണ് കാറുകളിൽ മാറിമാറിക്കയറുന്നത് നമ്മളെല്ലാം കാണുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു.

അധോലോക സംഘങ്ങളുടെ രീതി സാധാരണ നമ്മുടെയൊന്നും അനുഭവത്തിൽ കണ്ടിട്ടില്ല. ഇതെല്ലാം എന്തോ ബോധപൂർവം മറച്ചു പിടിക്കാനുള്ള സംഗതിയാണ്. ഒരു ഘട്ടത്തിലും ഒരു കോൺഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട് ആണെന്ന് പറഞ്ഞിട്ടില്ല. ഇത്രയെല്ലാം പ്രശ്‌നങ്ങൾ നടക്കുമ്പോൾ, കോഴിക്കോട്ടേക്കുള്ള സഞ്ചാരമധ്യേ കാറിലിരുന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യമത്തിലൂടെ ലൈവിന് വരാതിരുന്നതെന്തുകൊണ്ടാണ്?. കാറിൽ ഇന്ന ആളുകളുണ്ട്, ബാഗേജിൽ ഇന്നതൊക്കെയാണ് എന്നെല്ലാം പറയാമായിരുന്നു. എന്തിനാണ് ഒളിക്കുന്നത്. സത്യസന്ധമായി പറയാമായിരുന്നില്ലേയെന്ന് ഇ എൻ സുരേഷ് ബാബു ചോദിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി വിശദീകരിക്കുന്നതൊന്നും വിശ്വസനീയമല്ല. കൊടകര കുഴൽപ്പണത്തിന്റെ പങ്ക് പാലക്കാട് എത്തിയെന്നാണ് പാർട്ടി സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. കൊടകരയിലെ നാലുകോടി ഷാഫിക്ക് കൊടുത്തെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. കള്ളപ്പണവും കുഴൽപ്പണവും ഉപയോഗിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഒരു തെളിവുമില്ലാത്ത കൈതോലപ്പായയും ബിരിയാണി ചെമ്പും ഖുറാനിലെ സ്വർണവും ഈന്തപ്പഴവുമെല്ലാം അനാവശ്യമായി ചർച്ച ചെയ്തില്ലേ. യുഡിഎഫിനെതിരായ വരുന്ന ഏതെങ്കിലും കാര്യം ചർച്ച ചെയ്യാൻ പാടില്ല എന്ന അഭിപ്രായമില്ല. രാഷ്ട്രീയകാര്യങ്ങളും ജനകീയ കാര്യങ്ങളുമെല്ലാം ചർച്ച ചെയ്യാമെന്നും, എൻഎൻ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് ഇ എൻ സുരേഷ് ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...