ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പൊലീസ് അറിയിച്ചു.

ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ പ്രജിത്ത് സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. നേരത്തെ അധ്യാപകരെ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തിരുന്നു

വിവാദ ദിവസം, അവസാന പീരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകർ സ്കൂളിലെ മൈക്കില് അനൗണ്‍സ്മെന‍്റ് നടത്തിയിരുന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു. എന്നാല് ഇത് വിശ്വസിക്കാതെ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ,ഡോളി എന്നിവര് ചൂരല് കൊണ്ട് മർദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തെന്ന് ബന്ധുക്കള് ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് ആത്ഹത്യയെന്നും ആരോപണമുണ്ട്. ഇതിന്‍റെ അടിസ്ഥനത്തിലാണ് പൊലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അരുൺ അയ്യപ്പൻ ഉണ്ണിത്താന് മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിലിന്റെ ആദരവ്

മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (യുകെ), കേരളത്തിലെ കൗൺസിലിൻ്റെ പദ്ധതികളുടെയും പരിപാടികളുടെയും സജീവ...

ഒയാസിസ് കമ്പനിക്കെതിരെ കേസ്. നടപടി അനധികൃത ഭൂമി കൈവശം വെച്ചതിൽ.

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ നീക്കം....

നിർമല സീതാരാമൻ-പിണറായി കൂടിക്കാഴ്ച; ഒപ്പം ഗവർണറും കെ വി തോമസും.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി...

ആശാ വർക്കർമാരുടെ സമരം; കോൺഗ്രസ് ഇരട്ടത്താപ്പ് പുറത്ത്.

ആശാ വർക്കർമാരുടെ സമരത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് പൊളിയുകയാണ്. 3 ആഴ്ച്ചയിൽ കൂടുതലായി...