ഒരുമയുടെ കുപ്പായമണിഞ്ഞ് മാപ്പിള കലാ അധ്യാപകർ

63മത് കേരള സംസ്ഥാന സ്കൂൾ കലോത്സസവം

സ്പെഷ്യൽ സ്റ്റോറി

കലോത്സവം കളർ ആക്കാൻ മലബാറിൽ നിന്നും മാപ്പിളകലാ ഗുരുക്കൾ സ്കൂൾ കലോത്സവ വേദിക്കു സമീപം ഒരേ തരത്തിലുള്ള വസ്ത്രം അണിഞ്ഞെത്തിയത് കൗതുകക്കാഴ്ചയായി. പല സംഘടനകളിൽ പെട്ടവരാണെങ്കിലും ഈ കലാമാമാങ്കത്തിൽ തങ്ങളുടെ ശിഷ്യരെ പ്രോത്സാഹിപ്പിക്കാനും മാനസികമായ ഊർജ്ജം നൽകാനും വടക്കൻ കേരളത്തിൽ നിന്നും സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തേക്ക് ഒരുമയോടെ എത്തിയതാണ് ഇവർ. കലയുടെ കളിത്തട്ടിൽ യാതൊരു വ്യത്യാസവുമില്ലാതെ കലാകാരന്മാരെ കാണുന്നത് തന്നെയാണല്ലോ കലയുടെ വിജയവും.

കഴിഞ്ഞ മുപ്പത്തിയഞ്ചോളം വർഷമായി സംസ്ഥാന കലോത്സവ വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകി വരുന്നവരാണിവർ. പല വേദികളിലായി പല ദിവസങ്ങളിൽ നടന്നുവരുന്ന ഒപ്പന, ദഫ്‌മുട്ട്, അറബനമുട്ട്, വട്ട, മാപ്പിളപ്പാട്ടു തുടങ്ങി എല്ലാ മാപ്പിളകലകളും അവസാനിക്കുന്നതുവരെ അനന്തപുരിയുടെ ആവേശവും കലയുടെ നൈർമല്യവും തങ്ങളുടെ കുട്ടികളിലേക്കും അതിലൂടെ പൊതുജനങ്ങള്കൾക്കും പകർന്നു കൊടുക്കാൻ ഈ അധ്യാപകർ സജീവമായി തന്നെ പ്രവർത്തിക്കുന്നു.

Mappilakala Guru| Kerala State School Youth Festival| Thiruvananthapuram

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചു’: കോൺഗ്രസ്‌

ഡൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോൺഗ്രസ്....

കെ.ആർ മീരയുടെ പഴയ നോവൽ ‘കുത്തിപ്പൊക്കി’ വി.ടി ബൽറാം

തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവൽ...

സർക്കാരിന്റെ ഇരട്ടനയം ; ഘടകകക്ഷികളും മൗനത്തിൽ

കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കവും...

തട്ടിപ്പിലെ രാഷ്ട്രീയ വഴികൾ; പരാതികൾ കൂമ്പാരമാകുന്നു

സ്‌ത്രീകൾക്ക്‌ ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ...