കൂടെ നിർത്തിയിട്ട് ​ഗുണമില്ല, പ്രധാന ഘടകകക്ഷിക്ക് എതിരെ CPM. മുന്നണിയിൽ ഭിന്നത

കേരള കോൺ​ഗ്രസ് എമ്മിന് സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. കേരളാ കോൺഗ്രസ് എമ്മിന്റെ വരവു കൊണ്ട് എൽ.ഡി.എഫിൽ വേണ്ടത്ര നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. പാലായേക്കാൾ കടുത്തുരുത്തിയിൽ ആയിരുന്നു കേരള കോൺഗ്രസിന്റെ വരവോടെ നേട്ടം ഉണ്ടാകാൻ സാധ്യത കൂടുതൽ. പക്ഷേ, വേണ്ടത്ര നേട്ടം കടുത്തുരുത്തിയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണിക്ക് നേട്ടമുണ്ടാക്കാൻ കേരളം കോൺഗ്രസ്സ് എമ്മിന് സാധിച്ചിരുന്നു എന്നാൽ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ സമാന നേട്ടം ആവർത്തിക്കാനായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയതായാണു സൂചന. പക്ഷേ, മുന്നണിയുമായി ചേർന്നു പ്രവർത്തിക്കാൻ കേരളാ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ഉള്ളതായാണു വിവരം. ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങൾക്ക് പ്രവേശനം ഒഴിവാക്കിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. മന്ത്രി എന്ന നിലയിൽ വി.എൻ വാസവനിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായ വികസന പ്രവർത്തനങ്ങൾ സർക്കാരിനും പാർട്ടിക്കും നേട്ടമായി മാറി. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വി.എൻ വാസവൻ നിശിതമായി വിമര്ശിക്കപ്പെട്ടിരുന്നു. പോലീസ് സ്‌റ്റേഷനിൽ ഉൾപ്പെടെ പാർട്ടി പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥ ഭരണമാണു നിലനിൽക്കുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വർഗ ബഹുജന സംഘടനകളുടെ പിരിവുകൾ പലപ്പോഴും പ്രവർത്തകർക്കു പോലും പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നു. ഡി.വൈ.എഫ്.ഐ യുവാക്കൾക്കിടയിൽ വേണ്ടത്ര സ്വാധീനം ചെലുത്തുന്നില്ലെന്നും ഡി.വൈ.എഫ.ഐ പഴയകാല ആവേശം ഇല്ലാതെയാണു പ്രവർത്തിക്കുന്നതെന്നും എസ്.എഫ്.ഐ പ്രവർത്തനവും മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമാനിന്നും ജില്ലാ സമ്മേളനം വിലയിരുത്തി. പല കലാലയങ്ങളിലും വേണ്ടത്ര സീറ്റ് നേടാനായില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി

CPM District Conference| Kerala Congress M| CPIM| LDF

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചു’: കോൺഗ്രസ്‌

ഡൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോൺഗ്രസ്....

കെ.ആർ മീരയുടെ പഴയ നോവൽ ‘കുത്തിപ്പൊക്കി’ വി.ടി ബൽറാം

തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവൽ...

സർക്കാരിന്റെ ഇരട്ടനയം ; ഘടകകക്ഷികളും മൗനത്തിൽ

കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കവും...

തട്ടിപ്പിലെ രാഷ്ട്രീയ വഴികൾ; പരാതികൾ കൂമ്പാരമാകുന്നു

സ്‌ത്രീകൾക്ക്‌ ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ...