‘തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണം’: നവീന്‍റെ ഭാര്യ

കണ്ണൂർ: ചുമതലയിൽ മാറ്റം വേണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ. കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.

അതേ സമയം, പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് നവീൻ ബാബുവിൻ്റെ കുടുംബം. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...