തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി! ഐ ഗ്രൂപ്പ്‌ വിട്ട് ഈ 2 നേതാക്കൾ

2024 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ കോൺഗ്രസിൽ ആളിപ്പടർന്ന തീ ഇപ്പോഴും അണിഞ്ഞിട്ടില്ല എന്ന് വ്യക്തമാകുന്ന സംഭവവികാസങ്ങളാണ് നടക്കുന്നത് . ടി.എൻ. പ്രതാപനെ ചൊല്ലി സംസ്ഥാനനേതാക്കൾ തമ്മിലടിക്കുമ്പോൾ ജില്ലയിലും പ്രതിസന്ധി രൂക്ഷം. താൽക്കാലിക ഡിസിസി പ്രസിഡണ്ടായി വി കെ ശ്രീകണ്ഠനെ നിയമിച്ചതിനു ശേഷം ഇപ്പോൾ പുതിയ ഡിസിസി പ്രസിഡന്റിനെ പോലും നിയമിക്കാനാകാതെ വലയുകയാണ് കെപിസിസി- എഐസിസി നേതൃത്വം. ഡിസംബർ 20 നു മുമ്പ് പുതിയ പ്രസിഡന്റ് വരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അതിൽ തീരുമാനമായിട്ടില്ല. ഇതിനിടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവപരിഗണയിലുണ്ടായിരുന്ന സുന്ദരൻ കുന്നത്തുള്ളിയും ഷാജി കോടങ്കണ്ടത്തും ചെന്നിത്തല ഗ്രൂപ്പ് വിട്ടു. ടി.എൻ. പ്രതാപൻ ചെന്നിത്തല ടീമിന്റെ ഭാഗമായതോടെയാണ് ഏറെക്കാലമായി ചെന്നിത്തലയുടെ വിശ്വസ്ത‌രും ജില്ലയിൽ ഗ്രൂപ്പിന്റെ വക്താക്കളുമായിരുന്ന ഇരുവരും ഗ്രൂപ്പ്‌ വിട്ടത്. ഇരുവരും വി.ഡി. വീശനോട് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ മുൻസ്ഥാനാർത്ഥിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ സുന്ദരൻ കുന്നത്തുള്ളിയും കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്തും തൃശൂരിലെ ജനകീയരായ നേതാക്കളായാണ് കണക്കാക്കപ്പെടുന്നത്. ചെന്നിത്തല ഗ്രൂപ്പിന് ആലപ്പുഴ കഴിഞ്ഞാൽ ഏറ്റവും കരുത്തുള്ള ജില്ലകളിലൊന്നാണ് കെ കരുണാകരന്റെ പഴയ തട്ടകമായ തൃശൂർ. ഗ്രൂപ്പിൽനിന്ന് കെ.സി. പക്ഷത്തേക്കും വി.ഡി. സതീശൻ പക്ഷത്തേക്കും ഒഴുക്കുണ്ടായപ്പോഴും ചെന്നിത്തലയ്ക്കൊപ്പം ജില്ലയെ ഉറപ്പിച്ചുനിർത്താൻ പ്രധാന പങ്കു വഹിച്ചത് സുന്ദരൻ കുന്നത്തുള്ളിയും ഷാജി കോടങ്കണ്ടത്തുമായിരുന്നു.

ഈ കഴിഞ്ഞ ദിവസമാണ് ടി.എൻ. പ്രതാപനെ പരസ്യമായി പിന്തുണച്ചുകൊണ്ട് രമേശ് ചെന്നിത്തല രംഗത്ത് വന്നത്. പ്രതാപൻ മത്സരിച്ചിരുന്നെങ്കിൽ തൃശൂരിൽ ജയിച്ചേനെ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. മറുവശത്തു നിന്ന് ചിന്തിക്കുമ്പോൾ കെ. മുരളീധരനുള്ള അടിയായും ഇതിനെ കാണുന്നവരുണ്ട്. കെ.സി. വേണുഗോപാലും കൈവിട്ടതോടെയാണ്, അടുത്ത മുഖ്യമന്ത്രിയാകാൻ കച്ച മുറുക്കുന്ന രമേശ് ചെന്നിത്തലയുമായി tn പ്രതാപനും ജോസ് വള്ളൂരും അടുക്കുന്നത്. ചെന്നിത്തലയുടെ അടുത്ത അനുയായിയും ഹനീഫ കൊലക്കേസിനെ തുടർന്ന് കോൺഗ്രസ് ഭാരവാഹിത്വങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുന്ന ഗോപ പ്രതാപൻ സംഘടിപ്പിച്ച പരിപാടിയിലാണ് രമേശ് ചെന്നിത്തലയുടെ tn പ്രതാപൻ അനുകൂല പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഇതിൽ മുരളീധരൻ തികഞ്ഞ അതൃപ്‌തിയിലാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ. കാരണം വടകരയിൽ നിന്നും മത്സരിച്ച് വിജയിച്ചു കൊണ്ടിരുന്ന കെ മുരളീധരനെ സർജിക്കൽ സ്ട്രൈക്ക് എന്ന പേരിലാണ് വടകരയിൽ നിന്നും മാറ്റി തൃശ്ശൂരിലേക്ക് നട്ടത്. പകരമായി പാലക്കാട് നിന്നും ഷാഫി പറമ്പിലെ വടകരയിലേക്ക് കൊണ്ട് എത്തിച്ച് ഷൈലജ ടീച്ചർക്കെതിരെ മത്സരിപ്പിക്കുകയായിരുന്നു. ഈ തന്ത്രത്തിന് പിന്നിൽ vd സതീശൻ തന്നെയായിരുന്നു ചുക്കാൻ പിടിച്ചത്. തൃശ്ശൂരിൽ ഏറ്റവും സ്വാധീനമുള്ള നേതാവും ജനങ്ങൾക്ക് സ്വീകാര്യനായിരുന്ന ടി എൻ പ്രതാപനെ മത്സര രംഗത്തുനിന്നും മാറ്റി നിർത്തുകയും ആയിരുന്നു. അവസാനം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ സുരേഷ് ഗോപിയുടെ അപ്രമാദിത്യ ജയമായിരുന്നു. ഇതിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് തീരുമാനമെടുക്കാൻ മുരളീധരനെ അനുനയിപ്പിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പിൽ അടക്കം കൊണ്ടുവന്നതിനുശേഷം ഉള്ള ചെന്നിത്തലയുടെ ഈ പ്രസ്താവന വീഡി സതീഷിൻ തൃശ്ശൂർ മണ്ഡലത്തിൽ എടുത്ത തീരുമാനം പാളി എന്നുള്ള വ്യക്തമായ സന്ദേശമാണ് വീണ്ടും വീണ്ടും നൽകുന്നത്.

തൃശൂർ പരാജയത്തെ തുടർന്ന് കെപിസിസി അന്വേഷണ റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴാണ് കോൺഗ്രസ് നേതാവായിരുന്ന വി. ബലറാമിൻ്റെ പേരിലുള്ള പുരസ്കാരം ടി.എൻ. പ്രതാപന് രമേശ് ചെന്നിത്തല സമ്മാനിക്കുന്നത്. തൃശൂർ പരാജയത്തിന് പുറമേ ചാലക്കുടിയിൽ ബെന്നി ബഹ്നാന് വോട്ട് കുറഞ്ഞതും തൃശൂർ ഡിസിസിയുടെ പരാജയമായി റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെന്നാണ് സൂചന.

ചാലക്കുടി മണ്ഡലത്തിൽ എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിലും ആലുവ മുൻസിപ്പാലിറ്റിയിലും ബെന്നി ബഹ്നാൻ ലീഡ് നേടിയപ്പോൾ തൃശൂരിലെ എം.എൽ.എ. ഉള്ള ഏക മണ്ഡലമായ ചാലക്കുടിയിലും കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും പിന്നിൽ പോകുകയോ ലീഡ് ഗണ്യമായി കുറയുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായി. അന്വേഷണ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ കടുത്ത സമ്മർദ്ദമാണ് പ്രതാപൻ നേതൃത്വത്തിൽ ചെലുത്തുന്നത് എന്നാണ് സൂചന. കെ. മുരളീധരനെ പോലൊരു മുതിർന്ന നേതാവിനെ പരാജയപ്പെടുത്തി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കിയവരെ ഒരു കാരണവശാലും സംരക്ഷിക്കാനാവില്ലെന്ന് കെ. സുധാകരനും വി.ഡി. സതീശനും കൈമലർത്തിയതോടെയാണ് പ്രതാപൻ ചെന്നിത്തല ക്യാമ്പിൽ അഭയം പ്രാപിച്ചത്. സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിയാൻ ഒരു ഘട്ടത്തിൽ താൻ ആലോചിച്ചിരുന്നതായി പ്രതാപൻ തന്നെ വെളിപ്പെടുത്തിയിരുന്നു.ചെന്നിത്തല അടക്കമുള്ളവരുടെ സമ്മർദ്ദത്തെ തുടർന്നാണ് കെപിസിസി റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതെന്നാണ് തൃശൂരിലെ പ്രതാപൻ വിരുദ്ധവിഭാഗം ആരോപിക്കുന്നത്. ഇപ്പോൾ സുന്ദരൻ കുന്നത്തുള്ളിയും ഷാജി കോടങ്കണ്ടത്തും ഗ്രൂപ്പ് വിടുന്നതോടെ ഈ ആരോപണങ്ങൾ ശരിയാകുകയാണ് എന്ന വിലയിരുത്തലിലേക്കാണ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അരുൺ അയ്യപ്പൻ ഉണ്ണിത്താന് മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിലിന്റെ ആദരവ്

മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (യുകെ), കേരളത്തിലെ കൗൺസിലിൻ്റെ പദ്ധതികളുടെയും പരിപാടികളുടെയും സജീവ...

ഒയാസിസ് കമ്പനിക്കെതിരെ കേസ്. നടപടി അനധികൃത ഭൂമി കൈവശം വെച്ചതിൽ.

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ നീക്കം....

നിർമല സീതാരാമൻ-പിണറായി കൂടിക്കാഴ്ച; ഒപ്പം ഗവർണറും കെ വി തോമസും.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി...

ആശാ വർക്കർമാരുടെ സമരം; കോൺഗ്രസ് ഇരട്ടത്താപ്പ് പുറത്ത്.

ആശാ വർക്കർമാരുടെ സമരത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് പൊളിയുകയാണ്. 3 ആഴ്ച്ചയിൽ കൂടുതലായി...