പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി

ചേലക്കര: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയകിയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

കേന്ദ്രത്തിനും ബിജെപിക്കും കേരളം നശിക്കട്ടെ എന്ന മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടാണ് കോൺഗ്രസിന്. തൃശൂർ സീറ്റിലെ അന്തർ നാടകങ്ങൾ പരസ്യമാണല്ലോ. കോൺഗ്രസിൻ്റെ 87000 ത്തോളം വോട്ട് എവിടെ പോയി? അതിന് പാഴൂർ പടി വരെ പോകേണ്ടതില്ല. ആ വോട്ട് നേരെ അങ്ങോട്ട് (ബിജെപിക്ക്) പോയി. തൃശ്ശൂരിൽ എൽഡിഎഫിൻ്റെ വോട്ട് വർധിക്കുകയാണ് ചെയ്തത്. കോൺഗ്രസ് വോട്ട് ചേർന്നപ്പോഴാണ് ബിജെപിക്ക് ജയിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രേക്ഷകർ കാത്തിരുന്ന കോംബോ. വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു

പൊല്ലാതവൻ, ആടുകളം, അസുരൻ, വടചെന്നൈ എന്നിങ്ങനെ നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത...

സാദിഖലി തങ്ങള്‍ക്കെതിരായ പരാമർശം. സമസ്ത നേതാവിനെ പുറത്താക്കണമെന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ

ക്രിസ്മസ് ദിനത്തിലെ കേക്ക് മുറി വിവാദത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത...

കോൺഗ്രസ്സുകാർ ജാഗ്രത കാണിക്കണം. മുന്നറിയൂയിപ്പുമായി മുല്ലപ്പള്ളി

പി വി അൻവറിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ് ത്രിണമൂൽ കോൺഗ്രസ്സ്. MLA...

വി ഡി സതീശൻ നയിക്കും. യു ഡി എഫ് മലയോര പ്രചാരണ യാത്ര 27 മുതൽ.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും നിവാസികളെയും രക്ഷിക്കുക എന്ന മുദ്രാവാക്യം...