‘പിണറായിയെ തിരുത്തേണ്ട സമയത്ത് എവിടെപ്പോയി? ജനം തോൽപിച്ചവരെ വീണ്ടും കുത്തിയിട്ട് എന്തു കാര്യം?’.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തേണ്ട സമയത്ത് സിപിഐ അതു ചെയ്തില്ലെന്ന് പാർട്ടി സംസ്ഥാന നിർവാഹകസമിതിയിൽ വിമർശനം. എല്ലാം കഴിഞ്ഞു പിണറായിക്കെതിരെ പറഞ്ഞിട്ട് എന്തുകാര്യമെന്ന ചോദ്യം യോഗത്തിൽ ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക അഭിപ്രായ പ്രകടനങ്ങളാണ് നിർവാഹകസമിതിയിൽ ഉണ്ടായത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയ ഭാഗത്തുനിന്നു പിഴവുകളുണ്ടായപ്പോൾ തന്നെ തിരുത്താൻ സിപിഐ മുന്നിട്ടിറങ്ങിയിരുന്നെങ്കിൽ ജനങ്ങളുടെ പിന്തുണ സിപിഐക്ക് കിട്ടുമായിരുന്നു. സിപിഎമ്മിൻ്റെ തന്നെ അണികളും ആ തിരുത്തലിനൊപ്പം നിന്നേനെ. എങ്കിൽ ആവശ്യമായ മാറ്റങ്ങൾക്കു മുഖ്യമന്ത്രിയും തയാറാകുമായിരുന്നു. ജനം തോൽപിച്ചവരെ ഇനി വീണ്ടും കുത്തിയിട്ട് എന്തു കാര്യം? സർക്കാരിനെതിരെയുള്ള വികാരം ഈ വൻ തോൽവിയിൽ പ്രകടമാണെന്ന അഭിപ്രായവും ഉണ്ടായി. ഇ.പി.ജയരാജനും പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച്‌ചാ വിവാദവും എൽഡിഎഫിനെ ബാധിച്ചു. പോളിങ് ശതമാനം കുറയാൻ അതു കാരണമായി. ജനം എങ്ങനെയാണു ചിന്തിക്കുന്നതെന്നു നേതാക്കൾക്കു മനസ്സിലാകുന്നില്ലെന്നാണ് ഫലത്തെക്കുറിച്ചുള്ള പാർട്ടി വിലയിരുത്തലുകൾ വ്യക്തമാക്കുന്നതെന്ന വികാരവും യോഗത്തിൽ ഉണ്ടായി. സിപിഐ മത്സരിച്ച നാലു സീറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടും ചർച്ചയുമാണ് പ്രധാനമായും നടന്നത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട എൽഡിഎഫ് ചർച്ചകളിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ സെക്രട്ടറി ബിനോയ് വിശ്വത്തിന് കൂടുതൽ സമയവും വിട്ടു നിൽക്കേണ്ടിവന്നു. വിശദമായ ചർച്ച അടുത്ത നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളിൽ നടക്കും…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...