മണിപ്പൂർ: വംശീയ സംഘർഷങ്ങളുടെ ആണ്ട് തികയുമ്പോൾ

രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾ ഒരാണ്ട് പിന്നിടുകയാണ്. കഴിഞ്ഞ വർഷം മെയ് മൂന്നിന് പൊട്ടി പുറപ്പെട്ട ആക്രമങ്ങൾ ഒരു വർഷത്തിന് ശേഷവും തുടരുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലോ, സ്വാതന്ത്രാനന്തര കാലഘട്ടത്തിന് ശേഷമോ ഇത്രയധികം കാലം നീണ്ടുനിന്ന ഒരു കലാപവും ഉണ്ടായിട്ടില്ല. മണിപ്പൂരിലെ ഭൂരിപക്ഷ വിഭാഗക്കാരായ വൈഷ്ണവ മെയ്‌തേയ്കളും ഗോത്ര വിഭാഗക്കാരായ കുക്കി സോമി വർഗക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങിയിട്ട് ഇപ്പോൾ വർഷം ഒന്ന് കഴിഞ്ഞു. ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന തദ്ദേശീയരായ മെയ്‌തേയ്കളെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ഉത്തരവാണ് കലാപത്തിന് തുടക്കമിട്ടത്. ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പിന്നീട് സുപ്രീം കോടതി വിധിച്ചു. എന്നാൽ, അതിന് മുമ്പു തന്നെ കലാപം വ്യാപിച്ച് കുക്കി, മെയ്‌തേയ് വിഭാഗക്കാർ രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ഏററുമുട്ടി ഒരിക്കൽ പോലും ഒന്നാകാൻ കഴിയാത്ത രീതിയിൽ അകന്ന് കഴിഞ്ഞിരുന്നു.ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തേയ്കൾ ഇംഫാൽ താഴ്വരയിൽ കഴിയുമ്പോൾ 40 ശതമാനം വരുന്ന കുക്കി, സോമി, നാഗാ വിഭാഗക്കാർ മലമ്പ്രദേശങ്ങളിലാണ് കഴിയുന്നത്. ഭൂമിയുടെ 90 ശതമാനവും ഗോത്ര സമൂഹങ്ങളുടെ ആധിപത്യത്തിലാണ്. 10 ശതമാനം ഭൂമിയിൽ മാത്രമെ മെയ്‌തേയ്കൾക്ക് അവകാശമുള്ളൂ. കുക്കികൾക്ക് സംസ്ഥാനത്ത് എവിടെയും ഭൂമി വാങ്ങാം. എന്നാൽ മെയ്‌തേയ്കൾക്ക് ഇതിന് നിയമം അനുവദിക്കുന്നില്ല. ഇതിന് പുറമെ സർക്കാർ സംവരണവും ഗോത്രവർഗക്കാർക്കുണ്ട്. ഭൂ കേന്ദ്രീകൃതമായ നിയമ വൈരുധ്യങ്ങളും, സംവരണവുമൊക്കെ മെയ്‌തേയ് വിഭാഗക്കാർക്കിടയിൽ വർഷങ്ങളായി പുകഞ്ഞു നീറുന്നു.. പലപ്പോഴായി ഇവർ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കാറും ഉണ്ട്. എന്നാൽ, സംസ്ഥാനത്ത് മെയ്‌തേയ് വിഭാഗക്കാരുടെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ആവുകയും പിന്നീട് അധികാരത്തിൽ വന്ന സർക്കാർ ഇവർക്ക് അനുകൂലമായ ചില നീക്കങ്ങൾ നടത്തുകയും ചെയ്തത് ഗോത്ര വർഗക്കാരിൽ കൂടുതൽ ആശങ്കയുണ്ടാക്കി. ഇതേ തുടർന്നുള്ള ഇംഫാൽ ഹൈക്കോടതി ഉത്തരവ് പെട്ടെന്ന് കലാപത്തിന് വഴിതുറക്കുകയായിരുന്നു.മെയ് മൂന്നിന് ചുരാചന്ദ്പൂരിൽ നടന്ന ഗോത്രവർഗക്കാരുടെ പ്രകടനത്തിൽ നുഴഞ്ഞു കയറിയ ചിലരാണ് ആക്രമങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് കലാപം പടർന്നുപിടിക്കാൻ അധിക സമയം വേണ്ടി വന്നില്ല. വംശീയമായി കുക്കികളെ ഇല്ലാതാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കുക്കികളുടെ 292 വില്ലേജുകൾ തീയിട്ടു നശിപ്പിച്ചത് രണ്ട് ദിവസം കൊണ്ടായിരുന്നു. 4550 ലധികം വീടുകൾ, 357 കൃസ്ത്യൻ ചർച്ചുകൾ, എല്ലാം നശിപ്പിച്ചു. 200 ലധികം പേരെയാണ് കൊന്നൊടുക്കിയത്. 800 പേരെ കാണാതായി 40000 ൽ അധികം പേർ അഭയാർഥികളായി അന്യ സംസ്ഥാനങ്ങളിക്ക് ഓടിപ്പോയി. 50000 ൽ അധികം പേർ സർവ്വവും നഷ്ടപ്പെട്ട് ദൂരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. എന്നിട്ടും ഒടുങ്ങാതെ ഇപ്പോഴും ആക്രമം തുടരുക തന്നെയാണ്. കലാപം വളരെ ആസൂത്രിതമായിരുന്നു കുക്കികളെ ഇല്ലായ്മ ചെയ്യാനുള്ള മെയ്‌തേയ് തീവ്രവാദികളുടെ എല്ലാ നീക്കങ്ങൾക്കും സർക്കാർ പിന്തുണ ലഭിച്ചു. നിരവധി പേരെ കൊന്നൊടുക്കിയതിന് പുറമെ ആയിരക്കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. സ്ത്രീകളെ വിവസ്ത്രയായി ആൾക്കൂട്ടങ്ങൾക്ക് മുന്നിലൂടെ നടത്തി. നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരകളായി.

ഇരകളാക്കപ്പെട്ടവർക്ക് പൊലീസ് ഒരു സൗകര്യവും നൽകിയില്ല. കലാപത്തിന്റെ ആദ്യനാളുകളിൽ ആസ്സാം റൈഫിൾസാണ് കുക്കികളെ കൂട്ടക്കൊല ചെയ്യുന്നത് പ്രതിരോധിച്ചത്. ഇതോടെ ആസ്സാം റൈഫിൾസിനെതിരെ വ്യാപക പ്രക്ഷോഭം മെയ്‌തേയ് വനിതകളുടെ നേതൃത്വത്തിൽ നടന്നു. പ്രത്യേക രാജ്യം ആവശ്യപ്പെട്ട് യുദ്ധം ചെയ്തിരുന്ന മൈയ്‌തേയ് നിരോധിത സംഘടനകൾ കുക്കികളുടെ അന്തകരായി. ഇവരാണ് കുക്കികളെ ആക്രമിക്കാൻ നേതൃത്വം നൽകിയത്. ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഈ സംഘത്തിലെ പ്രധാനികളെ ആസ്സാം റൈഫിൾസ് പിടി കൂടിയെങ്കിലും മണിപ്പൂരി വനിതകൾ മോചിപ്പിച്ചു. ആയിരക്കണക്കിന് തോക്കുകളും വെടിയുണ്ടകളും വിതരണം നടത്തി മറ്റൊരു മെയ്‌തേയ് തീവ്രവാദ സംഘടനയായ അറമ്പായ് തേൻകൊൽ കലാപത്തിന് എരിവ് പകർന്നു. മണിപ്പൂർ പൊലീസിൽ നിന്ന് കവർന്നെടുത്ത അയ്യായിരത്തിലധികം തോക്കുകൾ ഇവരുടെ പക്കലുണ്ട്. പൊലീസിനെയും ഭരണ സംവിധാനത്തെയും വിരൽ തുമ്പിൽ നിർത്താൻ ഇവർക്ക് കഴിയുന്നു. മെയ്‌തേയ് പ്രദേശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് രംഗത്തിറങ്ങുന്ന മെയ്‌തേയ് യുവാക്കളുടെ കൂടാരമാണ് ഈ സംഘടന.ഇന്ന് മണിപ്പൂരിൽ കരിഞ്ചന്തയും കൊള്ള വിലയും വ്യാപകമാണ്. സർക്കാർ സംവിധാനങ്ങൾ പലപ്പോഴും നോക്കുകുത്തിയാണ്. ഇന്ത്യാ-മ്യാൻമാർ അതിർത്തിയായ മൊറെ ഭക്ഷ്യ- മരുന്ന് ക്ഷാമത്തിന്റെ പിടിയിലാണ്. ഈ പ്രദേശത്തേക്ക് ആവശ്യവസ്തുക്കൾ എത്തിക്കാൻ മെയ്‌തേയ്കൾ അനുവദിക്കുന്നില്ല. മാ വിഹാര ഭൂമിയായ കുരാചന്ദ്പൂരിലേക്ക് ആവശ്യവസ്തുക്കൾ എത്തിക്കുന്നത് മിസോറാം സംസ്ഥാനം വഴിയാണ്. ഇതിനിടയിൽ കുക്കികൾ തങ്ങൾക്ക് സ്വയം ഭരണം വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇനയൊരിക്കലും മെയ്തേയ്കളുമൊന്നിച്ചുള്ള ജീവിതം അവർ ആരും ആഗ്രഹിക്കുന്നില്ല. അത്രയധികം കിരാത നടപടികളാണ് മെയ്‌തേയ്കൾ അവരോട് കാണിച്ചത്. സംഘർഷവും, കലാപങ്ങളും ഒരു വർഷം പിന്നിടുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുക തന്നെയാണ്. തങ്ങളെ രക്ഷിക്കാൻ മറ്റൊരു രക്ഷകൻ വരാതിരിക്കില്ല എന്ന പ്രാർഥനയിലാണ് ഗോത്രവർഗ ജനതയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...